സ്കൂൾ ജൂൺ 1 ന് തന്നെ തുറക്കും.പുതിയ സർക്കാരിന്റെ ആദ്യത്തെ പ്രേവേശനോത്സവം.സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും (kerala School reopening date 2026)
കോട്ടയം:സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ എത്തി ആദ്യത്തെ പ്രേവേശനോത്സവം ഈ വരുന്ന ജൂൺ 1 ന് നടക്കും.കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശൻ പങ്കെടുക്കും.സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് ആയിരിക്കും നടക്കുക.മുഖ്യമന്ത്രി വിഡി സതീശൻ പ്രവേശനോത്സവം ചടങ്ങ് ഉദ്ഘാടന കർമ്മം നിർവഹിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ എംഎൽഎമാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ആദ്യ പ്രവേശനോത്സവ ചടങ്ങാണ് ജൂൺ ഒന്നിന് നടക്കുന്നത്.ഗവൺമെൻറ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടത്ത് ആയിരിക്കും സംസ്ഥാനതല ഉദ്ഘാടന കർമ്മം നടക്കുക.
സ്കൂളുകളിലേക്ക് വിദ്യാർത്ഥികൾ എത്താനുള്ള എല്ലാ ഒരുക്കങ്ങളും സ്കൂളധികൃതർ പൂർത്തിയാക്കി കഴിഞ്ഞു.രണ്ടു ദിവസം കൂടി കഴിഞ്ഞാൽ വിദ്യാർഥികൾ വിദ്യാലയങ്ങളിലേക്ക് മടങ്ങിയെത്തുകയാണ്.സ്കൂൾ ബസിന്റെ ഫിറ്റ്നസ് സ്കൂളിൻറെ ഫിറ്റ്നെസ് ഉൾപ്പെടെയുള്ള കാര്യങ്ങളുടെ പരിശോധനകളിലാണ് വിവിധ വകുപ്പുകൾ.അതോടൊപ്പം തന്നെ സ്കൂൾ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട പ്രാരംഭ നടപടികൾ എല്ലാം തന്നെ അതാത് സ്കൂളുകൾ നിർവഹിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.മുൻപ് പാഠപുസ്തക പ്രതിസന്ധി ഉണ്ടായിരുന്നു എന്നുള്ള വാർത്ത അടക്കം വന്നിരുന്നു എന്നാൽ മന്ത്രി ഇതിനെല്ലാം തള്ളുകയാണ് ഉണ്ടായത് .പാഠപുസ്തകങ്ങൾ എല്ലാം തന്നെ കൃത്യസമയത്ത് വിദ്യാർത്ഥികളുടെ കൈകളിലേക്ക് എത്തുമെന്നും അറിയിച്ചു.നിലവിൽ ഭൂരിഭാഗം പാഠപുസ്തകങ്ങളും നൽകി കഴിഞ്ഞു എന്നുമാണ് മന്ത്രി വ്യക്തമാക്കിയത്.ജൂൺ 1 തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് ആയിരിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല പ്രവേശനോത്സവം ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ എത്തിച്ചേരുക.
പ്രവേശനോത്സവത്തിന് വലിയ ആഘോഷത്തോടെ ആണ് സർക്കാരും വിദ്യാർഥികളും വിദ്യാലയങ്ങളും സ്വീകരിക്കുന്നത്.പുതുതായി ഉള്ള കുട്ടികൾ ഒന്നാം ക്ലാസിൽ ഉൾപ്പെടെ പ്രവേശിക്കുകയാണ്.വലിയ ആഘോഷപൂർവം ആയിരിക്കും അധ്യാപകരും കുട്ടികളെ വിദ്യാലയങ്ങളിലേക്ക് വരവേൽക്കുക.കഴിഞ്ഞ വട്ടം വിദ്യാർഥികളുടെ മന്ത്രി അപ്പൂപ്പൻ ആയിരുന്നെങ്കിൽ ഈ വട്ടം കുട്ടികളുടെ അങ്കിൾ ബ്രോ.അല്ലെങ്കിൽ മന്ത്രി ബ്രോ എന്നൊക്കെയാണ് വിദ്യാർത്ഥികൾ ഇപ്പോഴത്തെ മന്ത്രി ആയിരിക്കുന്ന എൻ ഷംസുദ്ദീനെ വിശേഷിപ്പിക്കുന്നത്.കുട്ടികളുമായി ഇടകലർന്ന് ഉള്ള പ്രവർത്തനം ആയിരിക്കും തൻറെ എന്ന് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ദീൻ നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.
പണ്ട് ശിവൻകുട്ടി മിനിസ്റ്റർ ഉണ്ടായിരുന്ന കാലത്താണ് പഴയ വിദ്യാഭ്യാസ ചട്ടക്കൂടുകൾ എല്ലാം മാറ്റി എഴുതിക്കൊണ്ട് ഒരു പുതിയ തരത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അതോടൊപ്പം തന്നെ മന്ത്രി തന്നെ വിദ്യാർത്ഥികളോടൊപ്പം തന്നെ ഇതിൽ പ്രവർത്തിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ സർക്കാരിൻറെ കാലത്ത് കണ്ടത്.അതുപോലെതന്നെ ഇനി അങ്ങോട്ടും അതെ രീതിയിൽ തന്നെ തുടരുമെന്ന് എന്നാണ് നിലവിലെ വിദ്യാഭ്യാസ മന്ത്രിയും പറയുന്നത് .പുതിയ ബാഗും കുടയും പുസ്തകങ്ങളും ഒക്കെയായി കുഞ്ഞുങ്ങൾ അക്ഷര വെളിച്ചം വിതറുന്ന വിദ്യാലയങ്ങളിലേക്ക് ജൂൺ ഒന്നാം തീയതി മുതൽ കടന്നുവരികയാണ്,എല്ലാ വിദ്യാർഥികൾക്കും കേരളികം ന്യൂസിന്റെ ആശംസകൾ
TAGS:Kerala School Reopening date 2026,kerala school preveshanolsavam,school thurakkal thiyathi,kerala school news malayalam,kerala school reopening date,vd satheesan inaguration,reopening date kerala school news malayalam 2026,kerala education news malayalam







