---Advertisement---

ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ സസ്പെൻഷൻ ; അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു ഉത്തരവിറക്കി – GUNMAN SUSPENSION

മെയ്‌ 26, 2026 3:03 PM
---Advertisement---

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിൻറെ കാലത്ത് നവകേരള സദസ്സിന് ഇടയിൽ വഴിയിൽനിന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ,മുഖ്യമന്ത്രിയുടെ ഗൺമാൻ മാരായ അഞ്ചു ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത് ഞങ്ങളുടെ കുട്ടികൾ അടികൊണ്ട് ഒന്നും മറക്കില്ല എന്നും അതൊന്നും പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല എന്നുമാണ്.അതിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

അതുമായി ബന്ധപ്പെട്ട ആദ്യത്തെ ക്യാബിനറ്റിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തുന്നതിനായി എസ് പി ഷൗക്കത്തലി യുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയും,ഒപ്പം തന്നെ പുനരന്വേഷണം വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തിരുന്നു.ഇതിലാണ് മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സന്ദീപ് ഉൾപ്പെടെയുള്ള ആളുകൾക്ക് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് നൽകിയിട്ടുള്ളത്.എഡിജിപി എം ആർ അജിത് കുമാർ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ ഗുരുതര ആരോപണം ആണ് പോലീസ് സേനയിൽ നിന്ന് തന്നെ ഉയർന്നു വരുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് അന്ന് കോടതിയിൽ എത്തിയപ്പോൾ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഇല്ല എന്ന് കളവാണ് പോലീസ് കോടതിയിൽ അറിയിച്ചത്.കൂടാതെ അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ ഇത്തരത്തിൽ ആക്രമിച്ചത് രക്ഷാപ്രവർത്തനത്തിന് ഭാഗമായി ആണ് എന്നാണ് വിശദീകരിച്ചത്.അദ്ദേഹം ഒരു കാരണവശാലും ഇതിനെ തള്ളിപ്പറയാനോ മറ്റു നടപടികൾ എടുക്കാനോ ഏകപക്ഷീയമായ നടപടിയാണ് അന്ന് പോലീസിൻറെ ഭാഗത്തുനിന്ന് ഉണ്ടായത്.

അന്ന് ഡിവൈഎഫ്ഐ ഗുണ്ടകൾ ഉൾപ്പെടെ പ്രതിഷേധക്കാർക്ക് നേരെ പങ്കെടുക്കുകയും വർധിക്കുകയും ചെയ്യുന്ന കാഴ്ച നാടകം കണ്ടതാണ്.ഇതിനെല്ലാം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് കനത്ത പ്രഹരമാണ് ഉണ്ടായത്.മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു എന്നുള്ള ആയിരുന്നു അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശൻ വിമർശനം ഉന്നയിച്ചത്.അന്ന് ഗൺ മാരുടെ ആക്രമണത്തിനിരയായ കെഎസ്‌യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്ന എഡി തോമസ് ഇന്ന് എംഎൽഎ കൂടിയാണ്.

TAGS:Alappuzha police suspension, Kerala police news, five police officers suspended, Alappuzha latest news, Kerala breaking news, Pinarayi Vijayan security team, Kerala political news, police disciplinary action, Kerala current affairs.

Join WhatsApp

Join Now

Join Telegram

Join Now

Related Stories