തിരുവനന്തപുരം:കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് നേരത്തെ ആദ്യത്തെ ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ,ഇപ്പോഴാണ് പുറത്തു വരുന്നത്.ഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ ഈ വരുന്ന ക്യാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി തന്നെ വിശദമായി പ്രഖ്യാപിക്കുംഔദ്യോഗികമായി ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ വരുന്ന ക്യാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി തന്നെ വിശദമായി പ്രഖ്യാപിക്കും .എങ്കിലും ചില സൂചനകൾ പ്രകാരം കെഎസ്ആർടിസി ഓഡിനറി ബസുകളിൽ ആദ്യം ട്രയൽ അടിസ്ഥാനത്തിൽ 100 ദിവസത്തേക്ക് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനാണ് നിലവിൽ തീരുമാനമെന്നാണ് ലഭിക്കുന്ന സൂചനകൾ ഔദ്യോഗിക തീരുമാനം ക്യാബിനറ്റ് യോഗത്തിനുശേഷം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത് ആയിരിക്കും.(ksrtc,women free travel).
എല്ലാ ബസ്സുകളിലും നൽകുമ്പോൾ ഉണ്ടാകുന്ന നഷ്ടം സ്വകാര്യമേഖലയെ ഏതുതരത്തിൽ ഈ സൗജന്യയാത്ര ബാധിക്കുമെന്ന് ഉള്ള കാര്യങ്ങളെ കുറിച്ചുള്ള പഠനം.ഇതിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്ന് അങ്ങോട്ട് ഏതുതരത്തിൽ തീരുമാനമെടുക്കണം എന്നുള്ള കാര്യം സർക്കാർ ആലോചിക്കുക എന്നാണ് ലഭിക്കുന്ന സൂചനകൾ.കെഎസ്ആർടിസി ബസുകളിൽ മുഴുവനും സൗജന്യയാത്ര അനുവദിച്ചാൽ തന്നെ മൂന്നുമാസംകൊണ്ട് 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.ഇപ്പോൾ നിലവിൽ തന്നെ സർക്കാർ സഹായത്തോടുകൂടിയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്.ഇത്തരത്തിൽ സൗജന്യയാത്ര നടപ്പാക്കുമ്പോൾ അത് കെഎസ്ആർടിസിയെ നടപ്പിലാക്കുകയും കെഎസ്ആർടിസി എന്നുള്ള സ്ഥാപനത്തെ നശിപ്പിക്കും ചെയ്യുമെന്നാണ് ചിലർ ആരോപിക്കുന്നത്.നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായി നിൽക്കുന്ന സാഹചര്യം കൂടിയാണ് നിലവിലുള്ളത്.
തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവച്ച പ്രധാന അവകാശവാദം ആയിരുന്നു ഇന്ദിരാ ഗ്യാരന്റി എന്നപേരിൽ സ്ത്രീകളുടെ സൗജന്യയാത്ര. ഈ സൗജന്യ യാത്രയുമായി മുന്നോട്ടുപോകാനാണ് നിലവിൽ സർക്കാർ തീരുമാനം.ഈ തീരുമാനത്തിന് അടിസ്ഥാനത്തിലാണ് ഈ സർക്കാർ ചുമതലയേറ്റ ആദ്യ ക്യാബിനറ്റ് തന്നെ സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ചുള്ള തീയതി പ്രഖ്യാപിക്കുകയും അതുമായി തന്നെ മുന്നോട്ടുപോകാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തത്.സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചേംബറിൽ ചർച്ച നടത്തി.ചർച്ചയ്ക്കുശേഷം സിപി ജോൺ പറഞ്ഞത് “സ്ത്രീകളുടെ സൗജന്യയാത്ര സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടുത്ത ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷം മുഖ്യമന്ത്രി നടത്തുന്ന പ്രെസ്സ് മീറ്റിൽ പങ്കുവെക്കും എന്നുള്ള വിവരങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്.
TAGS:KSRTC, Women Free Travel, Free Bus Travel, Kerala Government, Public Transport, Kerala Transport, Women Welfare Scheme, Bus Travel, Kerala News, Transport News, വനിതാ സൗജന്യ യാത്ര, സ്ത്രീകളുടെ സൗജന്യയാത്ര, കെഎസ്ആർടിസി, പൊതുഗതാഗതം, കേരള സർക്കാർ, കേരള വാർത്ത




