കേരളം:മുൻ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻ വീട്ടിൽ ഇഡി റെയ്ഡ്.രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.ഏകദേശം പന്ത്രണ്ട് ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്.രാവിലെ മുതൽ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.മുഹമ്മദ് റിയാസ് എംഎൽഎയുടെ അമ്മയും വാപ്പയും താമസിക്കുന്ന വീട്ടിലാണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്.ഇത് കൂടാതെ മറ്റു 12 ഇടങ്ങളിലായി റെയ്ഡ് നടക്കുന്നുണ്ട്.മുൻ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻറെ 2 വീട്ടിലും,ഇഡി റെയ്ഡ് നടത്തുകയാണ്.രാവിലെ തുടങ്ങിയത് ഇപ്പോഴും നടക്കുന്നു.
മുൻ മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇപ്പോൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.എന്നാൽ ഈ റെയ്ഡിനെ തിരെ സംസ്ഥാനവ്യാപകമായി,സിപിഐഎമ്മിനെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
റെയ്ഡ് നടക്കുന്ന തിരുവനന്തപുരത്തെ പിണറായി വിജയൻറെ വീടിനുമുന്നിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള ആളുകൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.കേന്ദ്രസർക്കാരിനെതിരെ യും കേരളം ഭരിക്കുന്ന വിഡി സർക്കാരിനെതിരെയും ഇവരുടെ രണ്ടുപേരുടെയും ഒത്താശയോടുകൂടി ആണ് ഈ റെയ്ഡ് നടക്കുന്നത് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു.രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോൾ രണ്ട് സ്ഥലങ്ങളിൽ അവസാനിച്ചിട്ടുണ്ട് കണ്ണൂരിലെ പിണറായി വിജയൻറെ വീട്ടിലും അതോടൊപ്പം തന്നെ മുഹമ്മദ് റിയാസിനെ വീട്ടിലാണ് റെയ്ഡ് അവസാനിക്കുന്നത് ഇവിടെ നിന്നും ഒന്നും കണ്ടെത്തിയിട്ടില്ല എന്നുള്ള കുറിപ്പാണ് എഴുതി നടത്തുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.പിണറായി വിജയൻറെ വീട്ടിൽ നടക്കുന്ന റെയ്ഡിനെ എതിരെ ജനരോഷം അണപൊട്ടി.പ്രവർത്തകർ കൂട്ടത്തോടെ പിണറായിയിലെ വസതിയിലേക്കു അതോടൊപ്പം തന്നെ പിണറായി വിജയൻ തിരുവനന്തപുരത്ത് താമസിക്കുന്ന വാടക വീട്ടിലേക്ക് എത്തി.ലോക്കൽ ബ്രാഞ്ച് ഏരിയാകമ്മിറ്റി നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.അതോടൊപ്പം തന്നെ സംസ്ഥാനത്തൊട്ടാകെ ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനം നടക്കും.
മുൻ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനേയും,കുടുംബത്തെയും വേട്ടയാടുന്നു എന്നാണ് സിപിഎമ്മിനെ പ്രധാന ആരോപണം.ഈ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ സിപിഎം ജില്ലാ നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകി.അതോടൊപ്പം തന്നെ റെയ്ഡ് നടക്കുന്ന ഇടങ്ങളിൽ പോലീസ് സംവിധാനത്തെ വിന്യസിച്ചു.സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഈ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത് സംസ്ഥാന പോലീസ് അറിയിച്ചു.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം ഉന്നയിക്കുകയുണ്ടായി.അതോടൊപ്പം തന്നെ റെയ്ഡ് നടക്കുന്ന ഇടങ്ങളിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കാൻ സംസ്ഥാന ഡിജിപി അതായത് ജില്ലാ പോലീസ് മേധാവി മാർഗ്ഗനിർദ്ദേശം നൽകി.വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്താശയോടെ ഭാഗമായാണ് ഇത്തരത്തിലുള്ള റെയ്ഡ് നടക്കുന്നത് സിപിഎം ആരോപിക്കുന്നു.
ഇന്നലെ വിഡി സതീശൻ പ്രധാനമന്ത്രിയെ പോയി കണ്ടിരുന്നു അതിൻറെ ഭാഗമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പിണറായി വിജയനെതിരെ ഇത്തരത്തിൽ റെയ്ഡ് നടക്കുന്നത് ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല.രാഷ്ട്രീയ പകപോക്കലിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്നും അതിനു കുടപിടിക്കുന്ന സമീപനമാണ് കേരളത്തിലെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉള്ളത് എന്നും സിപിഎം ആരോപണം ഉന്നയിക്കുന്നു.കേരളത്തിൽ നടക്കുന്നത് കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും സിപിഎം നേതൃത്വം തന്നെ ആരോപണം ഉന്നയിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ സാധിച്ചത്.
എന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ ആരോപണങ്ങളെല്ലാം തള്ളുകയും,സിപിഎമ്മും ബിജെപിയും തമ്മിൽ ആണ് ഡിൽ ഉള്ളതെന്നും ഇപ്പോൾ അവർക്ക് അവർ തമ്മിൽ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നും രമേഷ് ചെന്നിത്തല പറഞ്ഞു.എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.കഴിഞ്ഞ പിണറായി സർക്കാരിൻറെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വേട്ടയാടി അതിനെക്കുറിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രിയേ ഉറപ്പിച്ചുകൊണ്ട് പോസ്റ്ററുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
മടിയിൽ കനമുള്ള ആളുകൾ മാത്രം പേടിച്ചാൽ മതിയെന്നും,അത്തരത്തിൽ ഇല്ലാത്തവർ എന്തിനാണ് ഈ റെയ്ഡിനെ ഒക്കെ ഭയക്കുന്നത് എന്നും ചോദ്യം ഉന്നയിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസ് അണികൾ.എന്നാൽ ഇത്തരത്തിൽ രാഷ്ട്രീയപ്രേരിതമായി ഉണ്ടാകുന്ന റെയ്ഡിനെ ശക്തമായി തന്നെ നേരിടും എന്നുള്ള ആത്മവിശ്വാസവും സിപിഎം അണികളുടെ ഭാഗത്തുനിന്നും പങ്കുവെക്കുന്നു.
TAGS:Pinarayi Vijayan, ED Raid Kerala, Enforcement Directorate, Kerala ED Raid, Pinarayi Vijayan News, Kerala Politics, ED Investigation, Breaking News Kerala, Kerala Chief Minister, Money Laundering Case, Kerala Latest News, CPM Kerala, LDF Government, ED Action, Political News Kerala, Malayalam News, Kerala Updates, Central Agency Raid, Kochi News, India Politics News








