---Advertisement---

ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്‌ ചെന്നിത്തല വൻ പരാജയം; SFI-DYFI അക്രമണങ്ങൾക്ക് നേരെ പോലീസ് നോക്ക് കുത്തി – Ramesh Chennithala Home Minister

മെയ്‌ 27, 2026 6:52 PM
---Advertisement---

മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വാടക വീട്ടിൽ നടന്ന റെയ്ഡിൽ ശക്തമായ പ്രതിഷേധമാണ് സിപിഎം സംഘടിപ്പിച്ചത്.പിണറായി വിജയൻറെ വീട്ടിൽ മുതിർന്ന സിപിഎം നേതാക്കൾ ഉൾപ്പെടെ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു.മുൻമന്ത്രി വി ശിവൻകുട്ടി,സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ള ആളുകൾ പിണറായി വിജയൻറെ വീട്ടിൽ വരികയും അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന സാഹചര്യവും ഉണ്ടായി.അതോടൊപ്പം തന്നെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ റെയ്ഡ് നടക്കുന്ന പിണറായി വിജയൻറെ വീട്ടിലേക്ക് എത്തുകയും,പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെറിയതോതിലുള്ള സംഘർഷാവസ്ഥയും കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയും ഉണ്ടായി.(Ramesh chennithala failed as Home Minister Cogress cyber)

വലിയ ജനാവലിയാണ് ഈ പ്രതിഷേധങ്ങൾക്ക് ഉണ്ടായത് എന്നുള്ള കാര്യത്തിൽ സംശയമില്ല.അതോടൊപ്പം തന്നെ ആദ്യം കുറച്ച് പോലീസുകാർക്ക് ഉപരി കൂടുതൽ പൊലീസ് സംഘത്തെ ഈ റെയ്ഡ് നടക്കുന്ന വസതിയിൽ പോലീസ് വിന്യസിച്ചു.സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പോലീസ് സേനാംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും തന്നെ എത്തി.ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന സമയത്ത് പ്രവർത്തകർ ആർത്തിരമ്പുകയും ഒപ്പം തന്നെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലും കമ്പും ഉൾപ്പെടെയുള്ള വലിച്ചെറിയുകയും,ഇങ്ങനെ വലിച്ചെറിഞ്ഞതിൽ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് തകർന്നു.ഇത്തരത്തിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനെതിരെ പോലീസ് കേസെടുക്കുകയും സംഭവസ്ഥലത്തുനിന്ന് ആക്രമിച്ച ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.എന്നാൽ ആക്രമണം ഉണ്ടാകുന്ന സമയത്ത് തടയാൻ പൊലീസ് ശ്രമിച്ചെങ്കിലും പൂർണ്ണമായി ആക്രമണത്തെ ചെറുക്കാൻ പൊലീസിന് സാധിച്ചില്ല.

വലിയ വീഴ്ചയാണ് പോലീസുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്ന കാര്യത്തിൽ സംശയമില്ല.ഇത്തരത്തിൽ സിപിഎം ഡിവൈഎഫ്ഐ എസ്എഫ്ഐക്കാർ തുടർച്ചയായി സംസ്ഥാനത്തെ പ്രകോപനം സൃഷ്ടിക്കുന്നു എന്നതും ഉണ്ട്.എന്നാൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ രമേശ് ചെന്നിത്തല വൻ പരാജയമാണ് എന്നാണ് കോൺഗ്രസ് അണികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്ന ആക്ഷേപം.എസ്എഫ്ഐ ഡിവൈഎഫ്ഐ സിപിഎം ആസൂത്രിതമായി നടത്തുന്ന ഇത്തരത്തിലുള്ള അക്രമങ്ങളെ ചെറുക്കാനും,ഒന്നിനും കഴിയാത്ത പോലീസുകാരെ മാറ്റി എന്നുള്ള വിമർശനമാണ് കോൺഗ്രസ് അണികൾ തന്നെ ഉന്നയിക്കുന്നത് എന്നതാണ് പുറത്തുവരുന്ന വാർത്തകൾ.എന്നാൽ ഇപ്പോൾ ഉണ്ടായാൽ സംഭവത്തോട് ഒന്നുംതന്നെ നിലവിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.പാളയത്ത് ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ ശക്തമായ പോലീസ് വിശ്വാസം ഉണ്ടായത്.എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അതോടൊപ്പം തന്നെ അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ തകർത്ത പ്രതികളെ കിട്ടാതെ തങ്ങളെ ഓഫീസിനുമുന്നിൽ നിന്ന് പോകില്ല എന്നുള്ള കടുത്ത നിലപാട് പോലീസ് എടുത്തു.എന്നാൽ പാർട്ടി ഓഫീസിൽ കയറി അക്രമം കാണിക്കാൻ സാധിക്കില്ലെന്നും പാർട്ടി ഓഫീസിൽ കയറി ഒരാളെയും പിടിക്കാൻ കഴിയില്ല എന്നും സിപിഎം നേതാക്കൾ തന്നെ പോലീസിന് മുന്നറിയിപ്പ് നൽകി.

പ്രതികളെ തങ്ങൾക്ക് കിട്ടിയ തീരും എന്നുള്ളതും എന്നാൽ പാർട്ടി ഓഫീസിൽ കാരെയും പിടിക്കാൻ സാധിക്കില്ല എന്ന നിലപാടിൽ നിന്ന് സാഹചര്യത്തിൽ,മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് അനുനയ നീക്കങ്ങൾ നടത്തിയത്.പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന പ്രതികളെ പുറത്തേക്കിറങ്ങി കൊടുക്കുകയും പുറത്തുവച്ച് അവരെ അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.എന്നാൽ ഇത്തരത്തിൽ ഉണ്ടായ സംഭവങ്ങൾ ഒക്കെ വലിയ വിമർശനമാണ് കോൺഗ്രസ് അണികളുടെ ഭാഗത്തുനിന്ന് വരുന്നത്.കോൺഗ്രസ് ഭരണകാലത്ത് ഒരു കേസ് യൂത്ത് കോൺഗ്രസ് നേതാവിനെ ഒരു ആനുകൂല്യം ഒരു പോലീസും നൽകിയിട്ടില്ലെന്നും രാത്രി വീടുകയറി അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നുള്ള കാര്യങ്ങൾ വിമർശനമായി തന്നെ ഉന്നയിക്കുന്നു.അപ്പോഴാണ് ഇവിടെ ആഭ്യന്തരവകുപ്പ് എസ്എഫ്ഐക്ക് ഡിവൈഎഫ്ഐയും സിപിഎമ്മിനും,ഏത് അക്രമം കാണിച്ചാലും സംരക്ഷിക്കുമെന്ന നിലപട് ആണ് ഇവിടെ നടക്കുന്നതെന്നാണ് കോൺഗ്രസ് സൈബർ ഇടത്ത് വിമർശനം ഉന്നയിക്കുന്നത്.സി.പി.എമ്മുമായി ചർച്ച നടത്തിയാണോ പോലീസ് പ്രതികളെ പിടിക്കുന്നത് എന്നും കോൺഗ്രസ്സ് അണികൾ സൈബർ ഇടത്ത് ഉന്നയിക്കുന്നു.

TAGS:Ramesh Chennithala,Congress Cyber,Kerala ED Raid Pinarayi Vijayan House,Ramesh Chennithala Home Minister,Kerala Malayalam News,Ed raid Police,party office Police kerala,

Join WhatsApp

Join Now

Join Telegram

Join Now

Related Stories