Friday, May 22, 2026

ഓറഞ്ച് അലെർട്;കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത,ജാഗ്രത നിർദ്ദേശം;കാലവർഷം ഈ തിയതി മുതൽ Orange Alert in Kerala Monsoon Expected From This Date

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത പല ജില്ലകളിൽ ഇന്നും ആളെയും മഞ്ഞ അലെർട്.ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലെർട്(kerala rain updates malayalam)

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. രണ്ടു ജില്ലകളിൽ ഓറഞ്ച് ആയിട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. മഞ്ഞ ഓറഞ്ച് അലെർട്ടുകൾ വിവിധ ജില്ലകളിലായി കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത്. കേരളത്തിൽ വരുംദിവസങ്ങളിൽ തന്നെ മഴക്കാലക്കും എന്നുള്ള മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു. വയനാട് കണ്ണൂർ എറണാകുളം മലപ്പുറം ഇടുക്കി കോഴിക്കോട് തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിൽ മഞ്ഞ ആലേർട്ടും എന്ന പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും മഴ തുടരാൻ തന്നെയാണ് സാധ്യത. കേരളത്തിലെ മഴ ശക്തി പ്രാപിച്ചതോടെ വേനൽ ചൂടിന് വളരെയധികം ആശ്വാസമായിട്ടുണ്ട്. വേനൽ മഴ കൊണ്ടുള്ള നാശനഷ്ടവും വർധിക്കുകയാണ്. പലയിടങ്ങളിലും വേനൽ മഴയെ തുടർന്ന് വൈദ്യുതി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഇടിമിന്നൽ ജാഗ്രത നിർദേശവും കേന്ദ്ര കാലാവസ്ഥാവകുപ്പ് ജനങ്ങൾക്ക് നൽകി. നാളെ 9 ജില്ലകളിൽ മഞ്ഞ അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇരുപതാം തീയതി മുതൽ എല്ലാ ജില്ലകളിലും പച്ച അലർട്ട് ആണ് നൽകിയിട്ടുള്ളത്. നാളെ തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഇത്തവണത്തെ കാലവർഷം മെയ് 26 ഓടുകൂടി എത്താനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. നാലുദിവസം മുന്നോട്ടോ പിന്നോട്ടോ വിത്യാസം വരാം. മഴ തുടരുന്നതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് ഇന്നും നാളെയും ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. അതോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജനങ്ങൾക്കായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെയും ഇന്നുമായി പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്. വേനൽ ചൂടിന് വലിയ ആശ്വാസമാണ് ഈ മഴകൊണ്ട് ഉണ്ടായിരിക്കുന്നത്. കുറച്ച് ആഴ്ചകൾ മുന്നേ കേരളം ചുട്ടുപൊള്ളുന്ന അവസ്ഥയിലായിരുന്നു അതിന് ഈ വേനൽ മഴ കൊണ്ട് വലിയ മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. മെയ് ഇരുപത്തി ആറാം തീയതി മുതൽ ഒരുപക്ഷേ കേരളത്തിൽ കാലവർഷം ആരംഭിക്കാനുള്ള സാധ്യതയാണ് നിലവിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

വരുംദിവസങ്ങളിലും കേരളത്തിലെ മഴ തുടരാൻ തന്നെയാണ് സാധ്യത. നിലവിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ രാത്രിയിൽ ലഭിക്കുന്നുണ്ട്. കനത്ത മഴയെ തൊട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങളിൽ പല സ്ഥലത്തും വൈദ്യുതി ബന്ധങ്ങൾ ദീർഘനേരം മുടങ്ങുന്ന സാഹചര്യവും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞദിവസം പെയ്ത മഴയിൽ എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം മണിക്കൂറുകളോളം ഇല്ലാതിരുന്ന സാഹചര്യമാണ് ഉണ്ടായത്. രാത്രി പോയ വൈദ്യുതി ഉച്ചയോടെയാണ് പുനസ്ഥാപിക്കാൻ പലയിടത്തും കെഎസ്ഇബിക്ക് ആയത്. വലിയ നാശനഷ്ടമാണ് കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ സംസ്ഥാനതൊട്ടാകെ ഉണ്ടായത്. ഇടിമിന്നൽ ഏറ്റവും മരിക്കുന്ന സാഹചര്യവും ഉണ്ടാകുന്നു. അതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഏകദേശം 9 ജില്ലകളിലോളം കേന്ദ്ര വകുപ്പ് നൽകിയിട്ടുണ്ട് എന്നുള്ളതാണ് ലഭിക്കുന്ന വിവരം.

702291571 1369577568552720 18434

ശക്തമായ മഴക്കുള്ള മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ളത്.അതോടൊപ്പം തന്നെ മൽസ്യ തൊഴിലാളി ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്

TAGS:Kerala rain news, Kerala orange alert, Kerala weather update, monsoon Kerala, Kerala heavy rain, Kerala rainfall alert, Kerala weather today, monsoon arrival Kerala, Kerala rain alert, Kerala latest news, weather news Kerala,Kerala breaking news, Kerala monsoon update, orange alert Kerala districts,മഴ മുന്നറിയിപ്പ് കേരളം, കേരളത്തിൽ മഴ, കേരളം ഓറഞ്ച് അലർട്ട്,orange alrt in kerala