വിഡി സതീശൻ സർക്കാറിന് മേൽ ഉള്ളത് തീരാ കടമ്പകൾ-ഗ്രൂപ്പ് ഭീഷണികൾ.VD Satheesan Government
വി.ഡി സതീശൻ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഗ്രൂപ്പ് വഴക്കുകൾ ഒടുവിൽ ആണ് ഹൈക്കമാൻഡ് നേതൃത്വത്തിന് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധിച്ചത്. കെ സി വേണുഗോപാൽ പക്ഷവും കടുത്ത അതൃപ്തിയിൽ ആയിട്ടും ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി വിഡി സതീശനെ ആണ് പ്രഖ്യാപിച്ചത്. വീഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചപ്പോൾ കടുത്ത അമർഷത്തിൽ രമേശ് ചെന്നിത്തല പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നേരെ പോകുന്ന കാഴ്ച കേരളജനത കണ്ടതാണ്. അതിനുശേഷം ഉണ്ടായ ചർച്ചകളിൽ ആഭ്യന്തരവകുപ്പ് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് രമേശ് ചെന്നിത്തല ഒടുവിൽ അനുനയിപ്പിക്കാൻ സാധിച്ചത്. കെ സി വേണുഗോപാലൻ ആകട്ടെ AICC പ്രസിഡണ്ട് സ്ഥാനവും രാഹുൽഗാന്ധിയും അതോടൊപ്പം തന്നെ പ്രിയങ്ക ഗാന്ധിയും വാഗ്ദാനം ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അങ്ങനെയാണ് മന്ത്രിസഭ കേരളത്തിൽ രൂപീകരിക്കാൻ സാധിച്ചത്. കേരളത്തിൽ കെ.സി വേണുഗോപാൽ വന്നപ്പോൾ വി ഡി സതീശൻ അദ്ദേഹത്തെ കാണാൻ പോയതും ഒക്കെ വലിയ വാർത്തയായി മാറിയിരുന്നു. രമേശ് ചെന്നിത്തല ആണെങ്കിൽ തനിക്ക് മാത്രം മന്ത്രിസ്ഥാനം കിട്ടിയാൽ പോരാ തന്റെ കൂടെ തന്നെ സപ്പോർട്ട് ചെയ്തു നിൽക്കുന്ന എംഎൽഎമാർക്ക് കൂടി മന്ത്രിസ്ഥാനം ലഭിക്കണം എന്നുള്ള കാര്യത്തിൽ അദ്ദേഹം തുടരുകയും ഐ സി ബാലകൃഷ്ണനോ, അൻവർ സദത്തിനോ മന്ത്രിസ്ഥാനം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തല വി ഡി സതീശനോടും അതോടൊപ്പം തന്നെ എഐസിസി ഭാരവാഹികളോടും ആവശ്യപ്പെട്ടത്. എന്നാൽ വി ഡി സതീശനും ഇക്കാര്യം എഐസിസി നേതൃത്വത്തോട് ആലോചിച്ചു പറയാം എന്നാണ് പറഞ്ഞത്. എന്നാൽ മന്ത്രിസഭ രൂപീകരണം അവസാനഘട്ടത്തിൽ പട്ടിക പലരെയും ഒഴിവാക്കപ്പെടുന്ന കാഴ്ച കണ്ടു.
പല പ്രമുഖരും അതിൽ ഇടം പിടിച്ചില്ല എന്നതും വസ്തുത തന്നെയാണ്. ഏറ്റവും മുതിർന്ന അംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വരെ സ്പീക്കറാകുന്ന കാഴ്ചയാണ് കേരള രാഷ്ട്രീയം ഈ നാളുകളിൽ കണ്ടത്. അതോടൊപ്പം തന്നെ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളും ഏകദേശം എട്ട് മന്ത്രിമാരോളം കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന ആളുകളാണ് അതുകൊണ്ടുതന്നെ തീരുമാനമെടുക്കാൻ എത്രമാത്രം വിഡി സതീശന് എളുപ്പമാകും എന്നുള്ള കാര്യത്തിൽ സംശയമുണ്ട്. ആഭ്യന്തരമില്ലാത്ത മുഖ്യമന്ത്രിമാർക്ക് അധികകാലം അധികാരത്തിൽ ആയുസ്സില്ല എന്നാണ് പറയാറുള്ളത്. ഈ വട്ടം ആഭ്യന്തരവകുപ്പ് പ്രത്യേക വകുപ്പായി രമേശ് ചെന്നിത്തിലക്ക് നൽകിയത് കൊണ്ട് തന്നെ പല കോണുകളിൽ നിന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു.ഇന്ന് വി ഡി സതീശന് ശേഷം രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് പി കെ കുഞ്ഞാലിക്കുട്ടി ആണെന്നുള്ള കാര്യവും വളരെ കൗതുകത്തോടെയാണ് കേരളജനത നോക്കി കണ്ടത്.
READ THIS ALSO:ഓറഞ്ച് അലെർട്;കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത,ജാഗ്രത നിർദ്ദേശം;കാലവർഷം ഈ തിയതി മുതൽ
അതോടൊപ്പം തന്നെ ആദ്യ ക്യാബിനറ്റ് മീറ്റിങ്ങിൽ ജനപ്രിയ പദ്ധതികളായ കെഎസ്ആർടിസിയിൽ വനിതകൾക്കായി സൗജന്യ യാത്ര പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ യാത്ര നടപ്പിലാക്കുക. അതോടൊപ്പം തന്നെ ആശാവർക്കർമാരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിച്ച് നിലവിൽ അത് 12000 രൂപയിലേക്ക് ഉയർത്തി. 21000 മിനിമം വേതനം എന്നുള്ളതായിരുന്നു അവരുടെ ആവിശ്യം. എന്നാൽ ഇത് ഇപ്പോഴുള്ള തുടക്ക പ്രഖ്യാപനം ആണെന്നും കേരളം മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയിൽ എത്തുമ്പോൾ അവരുടെ ഓണറേറിയം അവർ ആവശ്യപ്പെടുന്ന തുകയിലേക്ക് എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സെക്രട്ടറിയേറ്റിൽ മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ കാര്യം പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അത് കൂടാതെ പണ്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന ക്യാബിനറ്റ് മീറ്റിങ്ങിനു ശേഷമുള്ള വാർത്താസമ്മേളനങ്ങൾ പുനരാരംഭിക്കാനുള്ള സാധ്യതയാണ് നിലവിൽ കാണുന്നത്. സഭാ സമ്മേളനം ഈ മാസം 21ന് ആരംഭിക്കുകയും അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഉണ്ടാവുകയും ചെയ്യും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. അതോടൊപ്പം തന്നെ ജി സുധാകരനെ പ്രോടീം സ്പീക്കറായും നിയമിച്ചുകൊണ്ടുള്ള നിർദ്ദേശങ്ങൾ ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനും സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനും ആണ് ഉള്ളത്. സ്പീക്കർ തെരഞ്ഞെടുപ്പും അന്നേദിവസം നടക്കും.
അതോടൊപ്പം തന്നെ വി ഡി സതീഷിനെ സംബന്ധിച്ചിടത്തോളം മന്ത്രിസഭയിൽ തന്റെ ഗ്രൂപ്പിൽ പെട്ടവരോ തന്നെ പിന്തുണയ്ക്കുന്നവരോ ഇല്ല എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. കൂടെയുള്ളതാകട്ടെ റോജി എം ജോൺ മാത്രമാണ്. കെ മുരളീധരൻ ഉൾപ്പെടെയുള്ള മറ്റു മന്ത്രിസഭ അംഗങ്ങൾ കോൺഗ്രസിലെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നവരാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. കെ സി വേണുഗോപാൽ കയ്യടക്കി വെച്ച ഒരു മന്ത്രിസഭയാണ് നിലവിൽ കാണാൻ സാധിക്കുന്നത്. മുസ്ലിം ലീഗ് ഉള്ളതും വിഡി സതീശനെ സംബന്ധിച്ച് കുറച്ച് ആശ്വാസം നൽകുന്ന സംഗതി തന്നെയാണ്. എത്തരത്തിലാണ് ഈ മന്ത്രിസഭ പോവുക എന്നുള്ള കാര്യത്തിൽ വളരെ ആകാംക്ഷയോടെയാണ് ഏവരും ഉറ്റു നോക്കുന്നത്. വി ഡി സതീശൻ ആകട്ടെ മന്ത്രിയായി പ്രവർത്തന പരിചയം ഇല്ല എന്നുള്ളത് വസ്തു തന്നെ. പക്ഷേ അദ്ദേഹത്തിന് നിലപാടുകൾക്കും, കാഴ്ചപ്പാടുകൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ ചെറുതല്ല. മന്ത്രിസഭയ്ക്ക് ഉള്ളിൽ നിന്ന് തന്നെ അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടാകുമോ എന്നുള്ള കാര്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഈ കിട്ടിയ യുഡിഎഫിന്റെ വിജയം തീർച്ചയായും കാഴ്ചപ്പാടുള്ള നാളത്തെ കേരളം എങ്ങനെ ആകണം എന്ന് ചിന്തയുള്ള ഒരു രാഷ്ട്രീയക്കാരനായ വി ഡി സതീശന്റെ നിലപാടിന് കിട്ടിയിട്ടുള്ള അംഗീകാരമാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഗവർണർ സർക്കാർ പോര് ഉൾപ്പെടെ നമ്മൾ കണ്ടതാണ്. ഈ സർക്കാരിന്റെ കാലത്ത് ഗവർണറുമായുള്ള ബന്ധം ഏത് തരത്തിലാണ് എന്നും നോക്കി കാണേണ്ടതുണ്ട്. എന്തായാലും തുടക്കം തന്നെ ജനപ്രിയ പ്രഖ്യാപനങ്ങൾ കൊണ്ട് കയ്യടി നേടിയാണ് വീഡി സതീശൻ സർക്കാർ അധികാരമേറ്റെടുത്തിരിക്കുന്നത്. പ്രതിപക്ഷത്തെ നയിക്കാൻ ആവട്ടെ മുതിർന്ന നേതാവ് പിണറായി വിജയനും. പിണറായി വിജയൻ, എം വി ഗോവിന്ദൻ ഉൾപ്പെടെ സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബിജെപിയുടെ രാജീവ് ചന്ദ്രശേഖറും വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉപമുഖ്യമന്ത്രിമാർ എന്നിവരുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് ഗംഭീരമായിരുന്നു. വൻ ജനപങ്കാളിത്തമാണ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ലഭിച്ചത്. തിരുവനന്തപുരം നഗരം മുഴുവൻ നിറഞ്ഞുനിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. അത്തരത്തിൽ ഒരു സർക്കാർ അധികാരത്തിലേക്ക് കടന്നുവരുമ്പോൾ വളരെ ആകാംക്ഷയോടെയും,പ്രതീക്ഷയുടെയും ആണ് ജനങ്ങൾ ഈ സർക്കാരിനെ നോക്കുന്നത്.ആ പ്രതീക്ഷ കണക്കിൽ എടുത്ത് ആണ് വിഡി സതീശൻ സർക്കാർ ആദ്യമായി ജനപ്രിയ പ്രഖ്യാപനങ്ങളോടുകൂടി തന്നെ തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് അതോടൊപ്പം തന്നെ വനം വകുപ്പിൽ നിന്ന് വരുന്ന പ്രധാനപ്പെട്ട വിവരം എന്ന് പറയുന്നത് 24 മണിക്കൂറും ഒരു കോൾ സെന്റർ എന്നുള്ള പദ്ധതിക്ക് തുടക്കം കുറിക്കും എന്നുള്ള ആദ്യ പ്രഖ്യാപനം വനം വകുപ്പിന്റെ ഭാഗമായുള്ള മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ഗ്രൂപ്പ് കളിയും തമ്മിൽ തല്ലും ഒഴിവാക്കിയാൽ തന്നെ കോൺഗ്രസിനെ സംബന്ധിച്ച യുഡിഎഫിനെ സംബന്ധിച്ച് വളരെ മികച്ച ഭരണം അവർക്ക് കാഴ്ചവെക്കാൻ പറ്റും എന്നുള്ള കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം പ്രധാന വകുപ്പായ ധനവകുപ്പ് മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.അതുകൊണ്ട് തന്നെ നല്ല രീതിയിൽ കേരളത്തെ മികച്ച സമ്പത്ത് വ്യവസ്ഥയിലേക്ക് നയിക്കാൻ കാരണമാകും എന്നുള്ളതാണ് പ്രതീക്ഷ.വിഡി സതീശൻ മന്ത്രിസഭയ്ക്ക് ആശംസകൾ നേർന്ന് രാഹുൽഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. അതിൽ ഏറ്റവും കൗതുകരമായ ഒരു കാര്യം എന്നു പറയുന്നത് പ്രചാരണം നടത്തിയ കെ സി വേണുഗോപാലിനും അദ്ദേഹം നന്ദി അറിയിച്ചു എന്നുള്ളതാണ്.
TAGS:CM RACE,VD SATHEESAN,KERALA MINISTERS LIST 2026,KERALA CM NEWS,KERALA KSRTC FREE TRAVEL FOR WOMEN NEWS,KERALA LATEST NEWS UPDATES,KERALA VD SATHEESAN NEWS MALAYALAM,KERALIKAM NEWS