Friday, May 22, 2026

പുതിയ സർക്കാർ ചുമതല ഏറ്റെടുക്കുമ്പോൾ കാത്തിരിക്കുന്നത് വമ്പൻ പ്രഖ്യാപനങ്ങളോ.?!ഇനി കേരളത്തിന്‌ പുതുയുഗം.

തിരുവനന്തപുരം: കേരളത്തിൽ നാളെ വി. ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോൾ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ആവേശത്തിലാണ്. ഇന്ദിരാ ഗ്യാരന്റി ഉൾപ്പെടെയുള്ള വലിയ പ്രഖ്യാപനങ്ങളാണ് നടപ്പിലാക്കാൻ വേണ്ടി യുഡിഎഫ് സർക്കാർ ഉദ്ദേശിക്കുന്നത്. ആശാവർക്കർ മാരുടെ കാര്യത്തിലും ആദ്യ ക്യാബിനറ്റിൽ തന്നെ പരിഗണന ലഭിക്കുമെന്നാണ് സൂചന. അതോടൊപ്പം തന്നെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയിൽ സർക്കാർ ഉറപ്പുനൽകിയിരുന്നു. അധികാരം ഏറ്റെടുത്താൽ ഇതെല്ലാം തന്നെ ആദ്യം നടപ്പാക്കും എന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ വാക്ക്. കഴിഞ്ഞദിവസം എകെ ആന്റണിയും അതോടൊപ്പം തന്നെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മാധ്യമങ്ങളെ കണ്ടപ്പോൾ ആദ്യം തന്നെ ജനങ്ങൾ ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുത് എന്നായിരുന്നു നൽകിയ മുന്നറിയിപ്പ്.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ആദ്യ ക്യാബിനറ്റ് മീറ്റിങ്ങിൽ തന്നെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാർ തീരുമാനമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പദത്തിലേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കാതിരുന്നതിൽ രമേശ് കടുത്ത അതൃപ്തിയിൽ തുടരുകയായിരുന്നു. അദ്ദേഹത്തെയും അനുനയിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഉണ്ടായത്. അതോടൊപ്പം തന്നെ ആദ്യ ക്യാബിനറ്റിൽ തന്നെ വനിതകൾക്കുള്ള കെഎസ്ആർടിസി ബസ്സുകളിലെ സൗജന്യ യാത്ര യാഥാർത്ഥ്യമായെക്കും എന്നുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം സർക്കാർ സത്യപ്രതിജ്ഞ നടത്തുന്നതിനു മുമ്പ് തന്നെ മഹിളാമോർച്ച സമരം നടത്തിയിരുന്നു. എന്നാൽ അത് സത്യപ്രതിജ്ഞയ്ക്ക് മുമ്പായതുകൊണ്ട് ജനങ്ങൾ അതിനെ പരിഹസിച്ചു തള്ളിയ കാഴ്ചയാണ് നമ്മൾക്ക് കാണാൻ സാധിച്ചത്. മഹിളാ മോർച്ചയുടെ സമരം ട്രോൾ ആണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്. അതോടൊപ്പം തന്നെ ആശാ വർക്കർ മാരുടെ കാര്യത്തിൽ നേരത്തെ പ്രതിപക്ഷ നേതാവ് ആയിരുന്നു സമയത്ത് വി ഡി സതീശൻ ഉറപ്പു നൽകിയ ആശാവർക്കർമാരുടെ വേദന വർദ്ധനവ് അത് ആദ്യ ക്യാബിനറ്റിൽ ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു ശേഷം ആശാവർക്കർമാർ വി ഡി സതീശന് കാണാൻ ചെന്നിരുന്നു അദ്ദേഹം അവർക്ക് ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് ഉറപ്പു നൽകുകയും,അവരെ മറക്കില്ല എന്ന് കൂടി അറിയിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. അതോടൊപ്പം തന്നെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉൾപ്പടെയുള്ള കാര്യങ്ങൾ അധികം വൈകാതെ തന്നെ പ്രഖ്യാപിക്കും എന്നാണ് അറിയാൻ സാധിക്കുന്ന വിവരങ്ങൾ. കോളേജ് വിദ്യാർഥിനികൾക്ക് മാസം 1000 രൂപ വെച്ച് നൽകുന്ന പദ്ധതികൾ ഉൾപ്പെടെ ഇന്ദിരാഗ്യാരന്റി എന്ന പേരിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു.

നാളെയാണ് വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. രാഹുൽഗാന്ധി അതോടൊപ്പം തന്നെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാക്കൾ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ആളുകൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. ഫുൾ ക്യാബിനറ്റ് ആയിട്ടാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിവേഗം തന്നെ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ സാധിച്ചു എന്നുള്ളത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഘടകകക്ഷികളുമായി മാരത്തോൺ ചർച്ചകൾ ആയിരുന്നു യുഡിഎഫ് നേതാക്കളും അതോടൊപ്പം തന്നെ വി ഡി സതീശനും നടത്തിയത്. മുസ്ലിംലീഗിന് അഞ്ചു മന്ത്രി സ്ഥാനവും, അനൂപ് ജേക്കബ് മന്ത്രിയാകും, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിയും ഒരു ചീഫ് വിപ്പ് എന്നുള്ള രീതിയിലും ആയിരിക്കും യു ഡി എഫ് മന്ത്രിമാർ. കോൺഗ്രസിലെ മന്ത്രിമാരെ പരിശോധിക്കുകയാണെങ്കിൽ പുതുമുഖങ്ങൾക്കും അതോടൊപ്പം തന്നെ യുവാക്കൾക്കും പ്രഥമ പരിഗണന നൽകിയ മന്ത്രിമാരുടെ ലിസ്റ്റ് ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. വളരെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഈ മന്ത്രിസഭയിൽ ജനങ്ങൾ ഉറ്റുനോക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.

TAGS:vd satheesan, vd satheesan kerala, vd satheesan government, kerala politics, kerala congress, udf government kerala, kerala cm news, kerala political news, congress kerala leaders, kerala news 2026, kerala cabinet news, kerala latest updates, malayalam political news, kerala opposition leader, kerala assembly news