---Advertisement---

ജനങ്ങൾക്ക് തൻറെ പേരിൽ ആരുടെ അടുത്തും തലകുനിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകില്ല; അധികാരത്തിന്റെ അഹങ്കാരം കാണിക്കില്ല; വികാരഭരിതനായി – വിഡി സതീശൻ – Vd satheesan cm

മെയ്‌ 25, 2026 1:18 AM
---Advertisement---

കൊച്ചി:അധികാരത്തിലെത്തിയതിന്റെ പത്രാസ് താൻ കാണിക്കില്ല എന്നും പറവൂരിലെ ജനങ്ങൾക്ക് ആരുടെ മുൻപിലും തലകുനിക്കേണ്ടി സാഹചര്യം ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി വി ഡി സതീശൻ.അധികാരത്തിനായി വോട്ടിനായി ഒരു വർഗീയവാദിയുടെയും അടുത്ത് പോയിട്ടില്ല, പോകില്ലെന്നും അദ്ദേഹം എടുത്ത നിലപാടുകളുടെ അംഗീകാരമാണെന്നും പറവൂരിൽ മുഖ്യമന്ത്രി പറഞ്ഞു.പറവൂരിൽ വിഡി സതീശന് നൽകിയ ആദരവിൽ മോഹൻലാൽ ഉൾപ്പെടെയുള്ള താരനിര സന്നിഹിതരായിരുന്നു.താൻ കാരണം ഒരാളും നാണംകെടേണ്ട അവസ്ഥ ഉണ്ടാകില്ല എന്നും പറവൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.(“People will never have to bow before anyone in my name; I will not show arrogance in power,” says VD Satheesan)

ALSO READ:ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറക്കുമോ മിനിസ്റ്റർ ബ്രോ.?മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തൻറെ ഒരു പ്രവർത്തിയിൽ പോലും പറവൂരിലെ ജനങ്ങളെ വിഷമിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനം ഉണ്ടാകില്ലെന്നും അതോടൊപ്പം തന്നെ അധികാരത്തിന്റെ അഹങ്കാരം താൻ കാണിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി വിഡി സതീശന് പറവൂരിൽ നൽകിയ ആദരവിൽ വൻജനാവലിയാണ് കാണാൻ സാധിച്ചത് മോഹൻലാൽ ഉൾപ്പെടെയുള്ള താരനിരയാൽ ആ പരിപാടി സമ്പന്നമായിരുന്നു.അദ്ദേഹം പോകുന്ന ഇടങ്ങളിലെല്ലാം വലിയ തോതിൽ ആളുകൾ അദ്ദേഹത്തെ കാണാനായി എത്തുന്നുണ്ട് പോലീസുകാർ പോലും തിക്കുംതിരക്കും നിയന്ത്രിക്കാൻ പാടുപെടുന്ന കാഴ്ചയാണ് പല സ്ഥലത്ത് നിന്നും കാണാൻ സാധിക്കുന്നത് ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു മുഖ്യമന്ത്രി എന്നുള്ള രീതിയിലാണ് വിഡി സതീശൻ പ്രവർത്തിക്കുന്നത് എന്ന രാഷ്ട്രീയ കേരളം വിലയിരുത്തുന്നു.

അദ്ദേഹത്തിൻറെ ഓഫീസിലും വലിയതോതിൽ ആളുകളുടെ തിരക്ക് കാണാൻ സാധിക്കും വലിയ ജനസഞ്ചയമാണ് സെക്രട്ടറിയേറ്റിലേക്ക് ഉൾപ്പെടെ എത്തിക്കൊണ്ടിരിക്കുന്നത്.അവിടെവെച്ച് തന്നെ പരിഹാരം കാണാനുള്ള നടപടികളും അദ്ദേഹം ശ്രമിക്കുന്നുണ്ട്.രാത്രിയോടെയാണ് അദ്ദേഹം ഓഫീസിൽ നിന്ന് മടങ്ങുന്നത് എന്നാണ് അദ്ദേഹത്തിൻറെ അടുത്ത വൃത്തങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഡൽഹിയിൽ രാഹുൽഗാന്ധിയും,സോണിയാഗാന്ധിയും ഒപ്പംതന്നെ പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചശേഷം ഇന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ മടങ്ങിയെത്തിയത്.

ഇന്ന് രാവിലെ ഗുരുവായൂരിൽ മന്ത്രിയായ എ പി അനിൽകുമാർ ഇൻറെ മകൻറെ കല്യാണത്തിൽ പങ്കെടുത്തശേഷം മുഖ്യമന്ത്രിക്ക് പറവൂരിൽ പൗരാവലിയുടെ ഒരു സ്വീകരണ പരിപാടി നടത്തിയിരുന്നു അതിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.കേരളത്തിൽ അടുത്ത അഞ്ചുവർഷം നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടെന്നും അത് ഏതു തരത്തിൽ നടപ്പിലാക്കണം ആലോചന തുടങ്ങി കഴിഞ്ഞുവെന്നും വിശ്രമമില്ലാതെ അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി വലിയ ഉത്തരവാദിത്വമാണ് തന്നെ പാർട്ടിയും ജനങ്ങളും ഏൽപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അമ്പലങ്ങളിലും പള്ളികളിലും മറ്റു ദേവാലയങ്ങളിലും തനിക്കുവേണ്ടി അമ്മമാരും ജനങ്ങളെല്ലാം നടത്തിയ പ്രാർത്ഥനയുടെ ഫലമാണ് ഈ സ്ഥാനത്തിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS:VD Satheesan, Kerala politics, CM statement, emotional speech Kerala, political news Kerala, opposition leader Kerala, government response, Kerala news today, leadership speech, political reaction Kerala,vd satheesan press meet live,

Join WhatsApp

Join Now

Join Telegram

Join Now

Related Stories

1 thought on “ജനങ്ങൾക്ക് തൻറെ പേരിൽ ആരുടെ അടുത്തും തലകുനിക്കേണ്ടുന്ന സാഹചര്യം ഉണ്ടാകില്ല; അധികാരത്തിന്റെ അഹങ്കാരം കാണിക്കില്ല; വികാരഭരിതനായി – വിഡി സതീശൻ – Vd satheesan cm”

Comments are closed.