Friday, May 22, 2026

കെഎസ്ആർടിസി ബസ്സിലെ സ്ത്രീകളുടെ സൗജന്യ യാത്ര, പിങ്ക് ബസ്സിൽ മാത്രമോ?സർക്കാർ തീരുമാനം എന്ത്.?

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര സംബന്ധിച്ച പ്രാഥമിക നടപടികൾ കെഎസ്ആർടിസി ആരംഭിച്ചിരുന്നു. നേരത്തെ വലിയ നഷ്ടത്തിൽ ഓടിയിരുന്ന കെഎസ്ആർടിസി കഴിഞ്ഞ കുറച്ച് കാലങ്ങളിലായി ചെറിയ രീതിയിൽ കരകയറുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ചർച്ചയാകുന്നത്.(Kerala KSRTC Women Free Travel)

ഈ പദ്ധതി നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്കും ജീവനക്കാർക്കും എത്രമാത്രം സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന ആശങ്ക പല ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്. അതോടൊപ്പം സ്വകാര്യ ബസ് ഉടമകളും പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ തന്നെ സ്വകാര്യ ബസുകൾ നഷ്ടത്തിലാണെന്നും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചാൽ അത് വലിയ തിരിച്ചടിയാകുമെന്നുമാണ് അവരുടെ ആരോപണം.

ALSO READ : വിഡി സതീശനേക്കാൾ സോഷ്യൽ മീഡിയ തിരഞ്ഞ മുഖം;ആരാണ് ഇത്.?തിരഞ്ഞ് സാമൂഹിക മാധ്യമങ്ങൾ

ഇതുസംബന്ധിച്ച് സ്വകാര്യ ബസ് ഉടമകൾ ഇന്ന് മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം വിശദമായ പഠനങ്ങൾക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനം എടുക്കൂ എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യ മന്ത്രിസഭാ തീരുമാനമായി സ്ത്രീകൾക്ക് ജൂൺ 15 മുതൽ സൗജന്യ യാത്ര ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ഏത് ബസുകളിലാകും നടപ്പിലാക്കുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സോഷ്യൽ മീഡിയയിൽ പിങ്ക് ബസുകളിൽ മാത്രമായിരിക്കുംയാത്ര ലഭ്യമാകുക എന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ പ്രചരിക്കുന്നുണ്ടെങ്കിലും സർക്കാർ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കെഎസ്ആർടിസിയുടെ ഓർഡിനറി ലിമിറ്റഡ്, ഫാസ്റ്റ് പാസഞ്ചർ ബസുകളിലും പദ്ധതി നടപ്പിലാക്കാനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്.

എന്നാൽ എല്ലാ ബസുകളിലും പദ്ധതി നടപ്പിലാക്കിയാൽ സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമോയെന്ന കാര്യത്തിലാണ് ഇപ്പോഴും പ്രധാന ചർച്ചകൾ നടക്കുന്നത്. ഗതാഗത മന്ത്രിയെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതും നടപടികൾ വൈകാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ALSO READ : ഞങ്ങൾക്കുമുണ്ടെടാ പൂക്കി സി.എം; മുഖ്യമന്ത്രിയെ “പൂക്കി സി.എം” ആക്കി;ഇൻസ്റ്റാഗ്രാമിൽ വൈറൽ തരംഗം.

ഇതിനിടെ ബിജെപിയുടെ മഹിളാ മോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രഖ്യാപിച്ച സമയത്ത് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാത്ത പക്ഷം ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും അവർ സർക്കാരിന് നൽകിയിട്ടുണ്ട്. അതേസമയം കൂടുതൽ പഠനങ്ങൾക്ക് ശേഷമേ പദ്ധതി നടപ്പിലാക്കാവൂ എന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിക്കുന്നത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമെന്ന കാര്യത്തിൽ മാത്രമാണ് ഇതുവരെ സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാൽ ഇത് ഏത് ബസുകളിൽ ലഭ്യമാകും, സമയപരിധി ഉണ്ടാകുമോ, പ്രത്യേക സർവീസുകളിലേക്കു മാത്രമോ പദ്ധതി പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇക്കാര്യത്തിൽ സർക്കാർ അധികം വൈകാതെ തന്നെ വിശദമായ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS:KSRTC, Kerala KSRTC, Women Free Travel, Pink Bus Kerala, KSRTC Women Scheme, Kerala Government, Free Bus Travel Kerala, KSRTC Pink Bus, Kerala News, Women Travel Scheme, Kerala Transport News, KSRTC Latest News, സ്ത്രീകൾക്ക് സൗജന്യ യാത്ര, കെഎസ്ആർടിസി, പിങ്ക് ബസ്, കേരള സർക്കാർ, കേരള വാർത്ത, സൗജന്യ ബസ് യാത്ര,ksrtc women free travel bus