Thursday, May 21, 2026

ഞങ്ങൾക്കുമുണ്ടെടാ പൂക്കി സി.എം; മുഖ്യമന്ത്രിയെ “പൂക്കി സി.എം” ആക്കി;ഇൻസ്റ്റാഗ്രാമിൽ വൈറൽ തരംഗം.VD SATHEESAN KERALA CM POOKI VIBE.

കൊച്ചി;കേരളത്തിലെ മുഖ്യമന്ത്രി വിഡി സതീശനാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലും ഒപ്പം ജെൻസികൾക്കിടയിലും ട്രെൻഡിങ് തരംഗം.പൂക്കി സിഎം ആണ് ഇപ്പോൾ വിഡി സതീശൻ.തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയെയും ഒപ്പം കേരള മുഖ്യമന്ത്രി വിഡി സതീശനെയും തമ്മിൽ താരതമ്യം ചെയ്തുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൻ വൈറൽ ആയി മാറിയിരിക്കുകയാണ്.ഒപ്പം തന്നെ ഇൻസ്റ്റഗ്രാമിൽ വിഡി സതീശന് ഏകദേശത്തെ 1 മില്യൺ ഫോള്ളോവെർസ് കടന്നു.വലിയ സ്വീകാര്യതയാണ് ആണ് മുഖ്യമന്ത്രി വിഡി സതീശന് പ്രീതേകിച്ച് ജെനസി തലമുറക്കിടയിലും ലഭിക്കുന്നത് എന്നുള്ളതിൽ സംശയമില്ല.

“ഞങ്ങൾക്കും ഉണ്ടെടാ ഒരു പൂക്കി സി എം ” എന്നാണ് മലയാളികളായ ചെറുപ്പക്കാർ അഭിമാനത്തോടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.അദ്ദേഹം കഴിഞ്ഞ പത്രസമ്മേളനത്തിൽ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിന് നൽകിയ മറുപടിയും അദ്ദേഹത്തിന്റെ അപ്പോഴത്തെ ആക്ഷനും വമ്പൻ ഹിറ്റ് ആണ്. സാമൂഹിക മാധ്യമങ്ങളിൽ ചെറുപ്പക്കാരുടെ ഇടയിൽ വലിയ പിന്തുണയാണ് വിഡി സതീശന് ലഭിക്കുന്നത്.ഇതിന് മുൻപും അദ്ദേഹത്തിന്റെ പല പോസ്റ്റുകളും വൈറൽ ആയിട്ടിട്ടുണ്ട്.മോഡിഫിക്കേഷനും ആയി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ അഭിപ്രായം വളരെ ഏറെ ചെറുപ്പക്കാർ ഏറ്റെടുത്തു.”

ചെറുപ്പക്കാർക്ക് ഇതൊക്കെ വളരെ ആവേശം അല്ലെ അത് അവർ വാഹനങ്ങൾ ഭംഗി ആയി കൊണ്ട് നടക്കട്ടെ…അപകടരം അല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കും

എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അതിന് ശേഷം മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞയുടെ തലേദിവസം അദ്ദേഹം നടത്തിയ വാർത്താ സമ്മേളനത്തിൽ ഒരു ചെറുപ്പക്കാരൻ മോഡിഫിക്കേഷൻ അനുവദിക്കുമോ എന്നുള്ള ചോദ്യം ചോദിച്ചത്.ആ പ്രതികരണവും അപ്പോൾ അദ്ദേഹത്തിന്റെ ആക്ഷനും ആണ് ഇപ്പോൾ തരംഗം.കോളേജ് അഡ്മിഷൻ പ്രൊമോഷന് വരെ ഇപ്പോൾ അദ്ദേഹത്തിന്റെ ആ സമയത്തെ എക്സ്പ്രെഷൻ റീല് ആക്കി ഉപയോഗിക്കുന്നുണ്ട്.എന്തായാലും വലിയ സ്വീകാര്യതയാണ് ജെൻസി കൾക്കിടയിൽ നമ്മുടെ മുഖൈമന്ത്രിക്ക് ലഭിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.യുവാക്കൾ വി ഡി സതീശൻ എന്നുള്ള മുഖ്യമന്ത്രിയെ ഏറ്റെടുത്തിരിക്കയാണ്.നമ്മുക്കുമുണ്ട് ഒരു ചിരിക്കുന്ന സി എം എന്നും,ചിരിക്കുന്നുണ്ടല്ലോ അത് മതിയെന്ന് മറ്റ് ചിലർ.എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ആണ് യുവാക്കൾ പങ്കുവെക്കുന്നത്.അതോടൊപ്പം തന്നെ ഏതൊക്കെയാണ് അപകടം അല്ലാത്ത മോഡിഫിക്കേഷൻ അനുവദിക്കാൻ പറ്റുക എന്നതിനെ കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു എന്നൊക്കെയുള്ള സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.എന്തായാലും യുവാക്കളുടെ ഈ ആവിശ്യം എല്ലാ വാർത്താസമ്മേളനങ്ങളിലും ചോദിക്കുന്നത് കൊണ്ട്,അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച ശേഷം നടപ്പാക്കും എന്ന് പ്രതീക്ഷിക്കാം.

TAGS:പൂക്കി സി എം, Pooki CM, Kerala CM Viral, Instagram Viral Kerala, Kerala Political Troll, മുഖ്യമന്ത്രി വൈറൽ, Kerala Trending News, Instagram Reels Kerala, Kerala Politics Viral, CM Troll Kerala, Viral Malayalam News, Social Media Trend Kerala, Kerala Instagram Trend, Malayalam Viral News, Kerala Online Trend