Saturday, May 23, 2026

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി? തിങ്കളാഴ്ച മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ;സ്പീക്കർ തിരഞ്ഞെടുപ്പ് തിയതി ഉൾപ്പടെ പുറത്ത്.!!! KERALA UDF GOVERNMENT OATH TAKING MONDAY

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കും

കേരളം: കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 18 രാവിലെ 10 മണിക്ക് നടക്കും.സ്പീക്കർ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകൾ ഈ മാസം 22ന് നടക്കും അതോടൊപ്പം തന്നെ 18ന് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ അതോടൊപ്പം തന്നെ മറ്റ് മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഇതോടൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യും. പതിനെട്ടാം തീയതി മുഖ്യമന്ത്രിയുടെ ഉൾപ്പെടെ സത്യപ്രതിജ്ഞ കഴിഞ്ഞ് 21ആം തീയതി ആയിരിക്കും എംഎൽഎമാർ ആയിട്ടുള്ളവർ സത്യപ്രതിജ്ഞ ചെയ്യുക. തിങ്കളാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ ഉള്ളവരും രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗേ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സന്നിഹിതരാകും. എന്നാൽ ഇടതുപക്ഷം ഈ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കുന്ന കാര്യം. ഇന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ചെന്ന് അദ്ദേഹത്തെ കാണുകയും തന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

അദ്ദേഹം വരും എന്നാണ് അറിയിച്ചത് എന്ന് വി ഡി സതീശൻ മാധ്യമങ്ങളോട്. എന്നാൽ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കില്ല എന്ന് പാർട്ടി സെക്രട്ടറി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുസ്ലിംലീഗിന്റെ മന്ത്രിമാരിൽ ഏകദേശം ധാരണയായി എന്നാണ് വിവരം. കുഞ്ഞാലിക്കുട്ടി ഐടി ഉൾപ്പെടെയുള്ള വകുപ്പുകൾ നയിച്ചേക്കും. അതോടൊപ്പം തന്നെ വിദ്യാഭ്യാസം ഉന്നത വിദ്യാഭ്യാസ വകുപ്പ് എൻ ഷംസുദ്ദീൻ ആയിരിക്കും നയിക്കുക എന്നാണ് ലഭിക്കുന്നത് നേരത്തെ എൻഎസ്എസ് ഉൾപ്പെടെ വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം എന്നുള്ള ആവശ്യം ഉന്നയിച്ചിരുന്നു എന്നാൽ മുൻപ് ലഭിച്ച 5 വകുപ്പിൽ തന്നെ നൽകാനുള്ള തീരുമാനത്തിൽ യുഡിഎഫ് യോഗം എത്തി എന്നുള്ള വിവരമാണ് ലഭിക്കുന്നത്. കോൺഗ്രസ് മന്ത്രിമാരിൽ രമേശ് ചെന്നിത്തല ആഭ്യന്തരവകുപ്പ് നൽകി അനുനയിപ്പിച്ചേക്കും എന്നുള്ള സൂചനയാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കെ.സി വേണുഗോപാൽ ഉൾപ്പെടെ അദ്ദേഹത്തെ കാണുന്നുണ്ട്. അദ്ദേഹം ഈ ഫോർമുലയുമായി വഴങ്ങുമോ എന്നുള്ള കാര്യം കണ്ട് അറിയണം.

നാളെ ഏകദേശം മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും. വലിയ പൊട്ടിത്തെറികളും ഒന്നുമില്ലാതെ തന്നെ മന്ത്രിസഭാ രൂപീകരണം നടപ്പാക്കാൻ സാധിക്കും എന്നുള്ള വിശ്വാസത്തിലാണ് കോൺഗ്രസ് പാർട്ടിയും യുഡിഎഫ് മുന്നണിയും. ഒരു എംഎൽഎ മാത്രമുള്ള അനൂപ് ജേക്കബ് അതോടൊപ്പം തന്നെ മാണിസി കാപ്പൻ ഉൾപ്പെടെയുള്ളവർ മന്ത്രി ആകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് അനൂപ് ജേക്കബ് മന്ത്രി ആയിരുന്നു അതുകൊണ്ട് ഇപ്രാവശ്യവും അദ്ദേഹത്തിന് തന്നെ ഏതെങ്കിലും ഒരു വകുപ്പ് മന്ത്രി സ്ഥാനമായി ലഭിക്കും. ഇന്ന് നീ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിക്ക് വലിയ വാഹന വ്യൂഹം വേണ്ടെന്നും എസ്കോട്ടും മാത്രം മതിയെന്നും മുഖ്യമന്ത്രി പോകുന്ന വഴിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നും അദ്ദേഹം ഡിജിപിയോട് നിർദ്ദേശിച്ചു. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് വി ഡി സതീശൻ സ്വീകരിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമായി മനസ്സിലാക്കുന്നതാണ്.

നിയുക്ത മുഖ്യമന്ത്രിയായ ശേഷം തന്റെ ജില്ലയിലേക്ക് എത്തുന്ന വി ഡി സതീശന് വലിയ സ്വീകരണമാണ് എറണാകുളം ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരും അതോടൊപ്പം തന്നെ അണികളും നടത്തിയത്. വലിയ രീതിയിലാണ് അദ്ദേഹത്തെ വരവേറ്റത് നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയ അദ്ദേഹം പ്രവർത്തകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അതേ സമയം തന്നെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ കെസി വേണുഗോപാലിന് നാല് എംഎൽഎമാർ അടങ്ങുന്ന സംഘമാണ് സ്വീകരണം ഒരുക്കിയത്. പിസി വിഷ്ണുനാഥ് സണ്ണി ജോസഫ് എം ലിജു പഴകുളം മധു എന്നിവർ ചേർന്നാണ് കെസി വേണുഗോപാലിന് തിരുവനന്തപുരം എയർപോർട്ടിൽ സ്വീകരണം ഒരുക്കിയത്. വന്നിറങ്ങിയ കെസി വേണുഗോപാൽ ഉടൻതന്നെ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം രമേശ് ചെന്നിത്തലയുമായി ഫോണിൽ സംസാരിച്ചു എന്ന് വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ രമേശ് ചെന്നിത്തലയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

tags:UDF Government Kerala, Kerala UDF Ministry 2026, Ramesh Chennithala, VD Satheesan, Kerala Cabinet 2026, Kerala Oath Taking Ceremony, Kerala New Government, UDF Ministers List, Kerala Speaker Election, Congress Kerala, KC Venugopal, Pinarayi Vijayan, Kerala Political News, Rahul Gandhi, Mallikarjun Kharge, Kerala Assembly News, Anoop Jacob, KM Shaji, IUML Ministers, Kerala Congress Politics, Kerala Latest News, UDF Swearing In Ceremony, Kerala Cabinet Formation, Malayalam Political News, Kerala CM VD Satheesan, Kerala Home Minister, Congress Leadership Kerala, Kerala Government Updates, Kerala Breaking News, Ernakulam Congress Reception