Saturday, May 23, 2026

ഇത് കെ.സി ഗ്രൂപ്പോ.?കെ സി വേണുഗോപാൽ തിരുവനന്തപുരത്ത് സ്വീകരണം നൽകിയത് കെ.പി.സി.സി പ്രസിഡന്റ എം.എൽ.എ മാർ ഉൾപ്പടെയുള്ളവർ; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും

കെ.സി വേണുഗോപാലിന് തിരുവന്തുപരം വിമാനത്താവളത്തിൽ സ്വീകരിച്ചത് കെ.പി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പടെ ഉള്ള എം.എൽ.എമാർ ;ഇടഞ്ഞു നിൽക്കുന്ന രമേശ് ചെന്നിത്തലയെ കാണും

തിരുവനന്തപുരം:കേരളത്തിലെത്തിയ കെ സി വേണുഗോപാലിനെ സ്വീകരിച്ചത് കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ. കെ സി വേണുഗോപാൻ രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തും. അദ്ദേഹം രമേശ് ചെന്നിത്തലയുമായി നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹം നേരെ രമേശ് ചെന്നിത്തലയുടെ വസതിയിൽ ആയിരിക്കും പോവുക ഇരുവരും തമ്മിൽ കൂടിക്കാഴ്ചയും നടത്തുകയും ചെയ്യും.മുഖ്യമന്ത്രി സ്ഥാനം കിട്ടാത്തതിനെ തുടർന്ന് വലിയ അമർഷത്തിൽ രമേശ് ചെന്നിത്തല തുടരുന്നത്. കെപിസിസി പ്രസിഡന്റും അതോടൊപ്പം തന്നെ എംഎൽഎമാരും കൂടിയാണ് കെസി വേണുഗോപാലിലെ തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ സ്വീകരിച്ചത്. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നും പാർട്ടി തീരുമാനം അന്തിമമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി പ്രസിഡന്റ് എംഎൽഎമാർ ഉൾപ്പെടെയുള്ളവരാണ് കെസി വേണുഗോപാലിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചത്. വലിയ സ്വീകരണം ആയിരുന്നു എംഎൽഎമാരുടെയും കെപിസിസി പ്രസിഡന്റിന്റെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കെസി വേണുഗോപാലിന് നൽകിയത്.

കെസി പക്ഷം എന്ന പക്ഷം ഇല്ലെന്നും തന്നെ പിച്ചിച്ചീന്തിയത് മതിയായില്ലേ എന്നുമുള്ള മാധ്യമങ്ങൾക്ക് നേരെയുള്ള വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്മതി മാധ്യമങ്ങളെ കണ്ടപ്പോൾ ഉന്നയിച്ചത് .

പാർട്ടിയിൽ പക്ഷങ്ങൾ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പിസി വിഷ്ണുനാഥ് എം ലിജു പഴകുളം മധു എന്നുള്ള നേതാക്കൾ എംഎൽഎമാർ ആണ് അദ്ദേഹത്തിന്റെ തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചത്. യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായിട്ടാണ് കെസി വേണുഗോപാൽ കേരളത്തിൽ എത്തിയത്. രമ്യമായി പ്രശ്നങ്ങൾ പരിഹരിക്കും എന്നും കെ വേണുഗോപാൽ പറയുഞ്ഞു. കെ സി വേണുഗോപാലിന്റെ പിന്തുണ യുഡിഎഫ് സർക്കാരിൽ ഉണ്ടാകുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. മന്ത്രിസഭാ രൂപീകരണ ചർച്ചയുമായി ബന്ധപ്പെട്ട് അദ്ദേഹം ആദ്യം രമേശ് ചെന്നിത്തലമായി കൂടിക്കാഴ്ച നടത്തും മുഖ്യമന്ത്രിയാകാത്തതിനെത്തുടർന്ന് കടുത്ത അതൃപ്തി രമേശ് ചെന്നിത്തല തുടരുന്നത്.

വിഡി സതീശനും രമേശ് ചെന്നിത്തലയെ ഉച്ചയ്ക്ക് കണ്ടിരുന്നു. തന്റെ നേതാവ് കൂടിയാണ് രമേശത്തിലെന്നും രമേശ് ചെന്നിത്തലയുമായി നല്ല ആത്മബന്ധമാണ് തനിക്കുള്ളത് എന്നും ഇതിനുമുമ്പ് പലവട്ടം രമേശയുടെ വസതിയിൽ എത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത അമർഷത്തിൽ തുടരുന്ന രമേശ് ചെന്നിത്തലയിൽ ആഭ്യന്തരവകുപ്പ് നൽകി ഒരുപക്ഷേ സമാശ്വസിപ്പിക്കാൻ ഉള്ള സാധ്യത ആണ് നിലവിൽ ഉള്ളത്. രമേശ് ചെന്നിത്തലയെ സംബന്ധിച്ചിടത്തോളം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഒരു തീരുമാനം അദ്ദേഹം കൈക്കൊള്ളില്ല. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം പതിനെട്ടാം തീയതി നടക്കും മുഴുവൻ മന്ത്രിമാരും പതിനെട്ടാം തീയതി തന്നെ സത്യപ്രതിജ്ഞ ചെയ്യും ലീഗിന് 5 മന്ത്രിമാർ എന്നുള്ള വ്യവസ്ഥയിലേക്ക് എത്തിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ അന്ന് തന്നെ രമേശ് ചെന്നിത്തലയും ആഭ്യന്തരമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമോ എന്നുള്ള ആകാംക്ഷയിലാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ താൻ മന്ത്രിസഭയിലേക്ക് ഇല്ല എന്നുള്ള നിലപാടായിരുന്നു മുൻപ് രമേശ് ചെന്നിത്തല സ്വീകരിച്ചത്. ആഭ്യന്തരവകുപ്പ് കൂടാതെ തന്റെ കൂടെ നിൽക്കുന്നവർക്ക് രണ്ട് മന്ത്രിസ്ഥാനം കൂടി അദ്ദേഹം ആവശ്യപ്പെടാനുള്ള സാധ്യത നിലവിലുണ്ട് അതോടൊപ്പം തന്നെ ഇപ്രാവശ്യം ഗ്രൂപ്പ് വീതം കൂടിയാണ് മന്ത്രിസ്ഥാനം നൽകുന്നത് എന്നുള്ള ആകാംക്ഷയും നിലവിലുണ്ട് നാളെ ഇതുമായി ബന്ധപ്പെട്ടുള്ള യോഗങ്ങൾ യുഡിഎഫ് യോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ നാളെ വീണ്ടും കൂടാനായി തീരുമാനിച്ചിട്ടുണ്ട് നാളെയോടുകൂടി എല്ലാ മന്ത്രിമാരുടെയും പേര് വിവരങ്ങൾ പുറത്തുവിടുമെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാധ്യമങ്ങളെ അറിയിച്ചത്.