തിരുവനന്തപുരം. സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. വിപുലമായ ആഘോഷ പരിപാടികളോടെ ആയിരിക്കും സ്കൂളുകൾ തുറക്കുക. പ്രവേശന ഉത്സവം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി ശ്രീ വി. ഡി. സതീശൻ ആയിരിക്കും പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്യുക എന്നാണ് ലഭിക്കുന്ന സൂചനകൾ. അതോടൊപ്പം തന്നെ വിദ്യാർത്ഥികളെ വരവേൽക്കാനായി ഓരോ വിദ്യാലയങ്ങളും അതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് കടക്കുകയാണ്. അറ്റകുറ്റ പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നുവരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഏതാണ്ട് ഒന്നര ആഴ്ചയ്ക്ക് ശേഷം സ്കൂളുകൾ തുറക്കുകയാണ്. അതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ യോഗം കൂടുകയും പാഠപുസ്തക വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. (kerala school reopening date 2026)
മനസ്സിലാക്കുന്ന പ്രകാരം പത്താം ക്ലാസിന്റെ പാഠപുസ്തകങ്ങൾ ഏകദേശം വിതരണം ചെയ്യാൻ സാധിച്ചെന്നും എട്ട്, ഒൻപത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പകുതിയോളം തന്നെ വിതരണം ചെയ്യാൻ സാധിച്ചു. അവശേഷിക്കുന്ന പാഠപുസ്തക വിതരണങ്ങൾ മെയ് 31-നോട് കൂടി തന്നെ പൂർത്തിയാക്കാൻ സാധിക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ്. പുതിയ സർക്കാരിന്റെ ആദ്യ വലിയ പരിപാടി തന്നെയാണ് ജനങ്ങൾ ഏറെ ഉറ്റുനോക്കുന്ന പരിപാടി കൂടിയാണ് പ്രവേശന ഉത്സവം. പ്രവേശന ഉത്സവം വലിയ വിജയമാക്കാനുള്ള പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
സ്കൂൾ പ്രവേശന ഉത്സവം സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള ലഹരി നിയന്ത്രണത്തിനുള്ള കാര്യങ്ങൾ ഊർജ്ജിതമാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം മമ്പിച്ച വിജയമാക്കണമെന്നും, ആഗ്രഹമാണ് തനിക്കുള്ളതെന്ന് മന്ത്രിയെ അറിയിച്ചു.
TAGS:kerala school news malayalam,kerala school reopening date 2026,kerala school opening date 2026,school thurakkal,kerala school news,school avadi news,school holiday news kerala 2026,kerala school news malayalam 2026




