കേരളത്തിന്റെ വികസന ഭാവിയെ സ്വാധീനിക്കുന്ന സംസ്ഥാന പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ജെ എസ് അടൂരിനെ പരിഗണിക്കണം; ആവിശ്യം ശക്തം.Kerala Planning Board
സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ആയി ജെ.എസ് അടൂർ വരട്ടെ ആവിശ്യം ശക്തം (Kerala Planning Board Js Adoor)
കേരളത്തിന്റെ വികസന ഭാവിക്ക് പുതുയുഗത്തിലേക്ക് നയിക്കുന്ന സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ആയി അഡ്വ.ജെ.എസ് അടൂരിനെ പരിഗണിക്കണം എന്നുള്ള ആവിശ്യം വിവിധ കോണുകളിൽ നിന്ന് ശക്തമായി ഉന്നയിക്കുകയാണ്.വികസന കാഴ്ചപ്പാടുകളും പുത്തൻ ആശയങ്ങളും ഉള്ള അദ്ദേഹം ഇതിന് ഏറ്റവും അനുയോജ്യൻ ആയ വെക്തി തന്നെയാണ്.കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയപരവും നയപരവുമായ മേഖലകളിൽ ദീർഘകാലമായി സജീവ സാന്നിധ്യമായ ജെ എസ് അടൂർ, നിലവിൽ കെപിസിസി റിസർച്ച് ആൻഡ് പബ്ലിക് പോളിസി ഡിവിഷന്റെ ചെയർപേഴ്സൺ എന്ന നിലയിൽ മികച്ച പ്രവർത്തനം ആണ് അദ്ദേഹം കാഴ്ച വെക്കുന്നത്.ഇത് ഒരു സാധാരണ നിയമന ചർച്ച മാത്രമല്ല; കേരളത്തിന്റെ വികസന കാഴ്ചപ്പാടിന് പുതിയ ദിശാബോധം നൽകേണ്ട സമയമാണെന്ന വിലയിരുത്തലിന്റെ ഭാഗവുമാണ്.ഇത് ഒരു വെറും നിയമനം ആയി കണക്കാക്കാൻ സാധിക്കില്ല മറിച്ച് കേരളത്തിന്റെ വികസന കാഴ്ചപ്പാടിന് പുതിയ ദിശാബോധം നൽകേണ്ട സമയമാണെന്ന വിലയിരുത്തലിന്റെ ഭാഗവുമാണ്.
ഒരു അടിയുറച്ച കോൺഗ്രസ്സ്കാരൻ എന്ന നിലയിലും ഒപ്പം,പ്രസ്ഥാനത്തിന്റെ ആശയപരവും നയപരവുമായ ഇടങ്ങളിൽ അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ ചെറുതല്ല.ജെ എസ് അടൂർ, നിലവിൽ കെപിസിസി റിസർച്ച് ആൻഡ് പബ്ലിക് പോളിസി ഡിവിഷന്റെ ചെയർപേഴ്സൺ എന്ന ചുമതലകൾ വഹിച്ച് പ്രവർത്തിച്ചു വരുകയാണ്.അദ്ദേഹം നേതൃത്വം നൽകി കഴിഞ്ഞ വർഷങ്ങളായി അനവധി ഗവേഷണ രേഖകളും നയപഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. എംഎൽഎമാർക്കും ഒപ്പം തന്നെ എംപിമാർക്കും നിയമനിർമാണ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാവുന്ന പഠനങ്ങളും നിർദേശങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു ടീം രൂപീകരിച്ചിരുന്നു.2021 ലെ യു.ഡി എഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ രൂപീകരണത്തിൽ അദ്ദേഹം നടത്തിയ നിർണായക ഇടപെടലുകൾ ആണ്.സംഘടനാ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. കെപിസിസിയുടെ പരിശീലന മാനുവൽ രൂപപ്പെടുത്തുകയും ആയിരക്കണക്കിന് പ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്തതിൽ ജെ എസ് അടൂരിന്റെ നേതൃത്വപങ്ക് പ്രധാനമായിരുന്നു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ കോൺഗ്രസ് സംഘടനാ പരിശീലന പരിപാടികളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു.തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സുരക്ഷ, യുവജന ശാക്തീകരണം എന്നീ മേഖലകളിൽ ജനകേന്ദ്രിത നയ നിർദേശങ്ങൾ മുന്നോട്ടുവച്ചത് ശ്രദ്ധേയമായി. വിമർശന രാഷ്ട്രീയത്തിൽ ഒതുങ്ങാതെ ബദൽ വികസന ആശയങ്ങൾ രൂപപ്പെടുത്തുന്ന സമീപനമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്.
അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രേവേശനത്തിന്റെ തുടക്കം വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തകൻ ആയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.കേരളത്തിന് പുറത്ത് ഉൾപ്പടെ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി,സമഗ്ര സംഭവങ്ങൾ നൽകിഅദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രേവേശനത്തിന്റെ തുടക്കം വിദ്യാർത്ഥി-യുവജന രാഷ്ട്രീയ പ്രവർത്തകൻ ആയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്.കേരളത്തിന് പുറത്ത് ഉൾപ്പടെ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായി,സമഗ്ര സംഭവങ്ങൾ നൽകി.സാമൂഹിക ഇടപെടലുകളിലും അദ്ദേഹം സജീവമാണ്. ‘ബോധിഗ്രാം’ എന്ന കൂട്ടായ്മയിലൂടെ ദുരിതബാധിത കുടുംബങ്ങൾക്ക് സഹായം നൽകുന്നതും ഭക്ഷണ വിതരണ പ്രവർത്തനങ്ങൾ നടത്തുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനങ്ങളുടെ ജീവിതാവസ്ഥകളെ നേരിട്ട് മനസ്സിലാക്കുന്ന സമീപനം അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകൾക്ക് കൂടുതൽ മാനുഷികത നൽകുന്നതായാണ് വിലയിരുത്തൽ.
കേരളം ഇന്ന് സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, യുവജന കുടിയേറ്റം, കാലാവസ്ഥാ വെല്ലുവിളികൾ, കാർഷിക മേഖലകളിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരത്തിൽ ഉള്ള ചെറുതും വലുതുമായ സങ്കീർണ്ണ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ആഗോള വികസന മാതൃകകളെ മനസ്സിലാക്കുകയും അവയെ കേരളത്തിന്റെ സാമൂഹിക യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കാനും കഴിയുന്ന ബൗദ്ധിക നേതൃത്വമാണ് ആവശ്യമായി വരുന്നത്. ആ പരിഗണനയിൽ ജെ എസ് അടൂരിന്റെ പേര് ശക്തമായി ഉയരുന്നുണ്ട്.മതനിരപേക്ഷത, സാമൂഹിക നീതി, ജനാധിപത്യം, ശാസ്ത്രീയ ചിന്ത എന്നിവയിൽ ഉറച്ച നിലപാടുള്ള പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു. ജെ എസ് അടൂരിനെ സംസ്ഥാന പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർമാനാക്കുന്നത് ഒരു വ്യക്തിഗത നിയമനമായി മാത്രം കാണാനാകില്ലെന്നും, കേരളത്തിന്റെ വികസന ചർച്ചകളിൽ ബൗദ്ധികതക്കും ജനകേന്ദ്രിത സമീപനത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന രാഷ്ട്രീയ സന്ദേശമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.അത് കൊണ്ട് തന്നെ എന്തുകൊണ്ടും അദ്ദേഹം ഈ പദവിക്ക് അർഹൻ തന്നെയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല എന്നാണ് വിവിധ കോണുകളിൽ നിന്നും ഉന്നയിക്കുന്ന ആവിശ്യം.
TAGS:kerala planning board,ജെ എസ് അടൂർ, JS Adoor, Kerala Planning Board, സംസ്ഥാന പ്ലാനിങ് ബോർഡ്, വൈസ് ചെയർമാൻ, കേരള വികസനം, Kerala Development, Kerala Politics, Kerala News, Planning Board Kerala, Kerala Government, Latest Kerala News, Political News Kerala, Kerala Administration, Development Policy Kerala