സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചു.ജില്ലകളിൽ നാളെ ചൊവ്വാഴ്ച(9-06-2026)റെഡ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ജില്ലാ കളക്ടർമാർ അവധി നൽകിയിട്ടുള്ളത്.അതി തീവ്ര മഴയ്ക്കുള്ള സാധ്യത യാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം ജില്ലകളിൽ പുറപ്പെടുവിച്ചിട്ടുള്ളത്.കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.കനത്ത മഴയാണ് ഈ ജില്ലകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.നാളെ ഈ മൂന്നു ജില്ലകളിൽ റെഡ് അലർട്ട് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പ്രഖ്യാപിച്ച് സാഹചര്യവും നിലനിൽക്കുന്നുണ്ട്.
- കാസർഗോഡ് ജില്ലാ കളക്ടറുടെ ഫേസ്ബുക് പോസ്റ്റ്
റെഡ് അലർട്ട് – കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 9, ചൊവ്വ) അവധി.
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 9, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ,
കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

മലപ്പുറം വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളിൽ നാളെ എല്ലാ അലേർട്ടാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്.
തീരദേശത്ത് താമസിക്കുന്നവർക്കും അതോടൊപ്പംതന്നെ രാത്രികാലങ്ങളിൽ മലയോര യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ നിർദ്ദേശം നൽകിയിട്ടുണ്ട്.(kerala school holiday news 2026)
TAGS:KERALA SCHOOL HOLIDAY NEWS MALAYALAM 2026,TODAY KERALA SCHOOL HOLIDAY NEWS,KERALA SCHOOL NEWS MALAYALAM,KERALA NEWS,KERALA SCHOOL HOLIDAY 2026,TOMORROW KERALA SCHOOL NEWS.





