---Advertisement---

പ്രവേശനോത്സവ ഗാനത്തിനലും പൂക്കി സിഎം ; ഗാനം സോഷ്യൽ മീഡിയയിൽ വൻ തരംഗം

മെയ്‌ 30, 2026 12:46 AM
---Advertisement---

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും.സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി,സർക്കാർ പ്രവേശനോത്സവഗാനം പുറത്തിറക്കി.പ്രവേശനോത്സവത്തിലെ ഗാനത്തിൽ പൂക്കി സി എം ഉൾപ്പെടെ.സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രവേശനോത്സവഗാനം വൻ തരംഗമായിരിക്കുകയാണ്.ന്യൂജനറേഷൻ രീതിയിലാണ് പ്രവേശനോത്സവഗാനം ഇപ്പോൾ നിർമ്മിച്ചിട്ടുള്ളത്.വലിയ മാറ്റമാണ് പുതിയ സർക്കാർ വിദ്യാഭ്യാസ മേഖലകളിൽ ഉദ്ദേശിക്കുന്നത് .കാലത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസംഗിച്ചത് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു.ഗാനത്തിൽ ഉൾപ്പെടെ ഈ മാറ്റം പ്രകടമാണ്.പാഠ്യ പദ്ധതികളെല്ലാം തന്നെ പഴയ രീതിയിൽ തന്നെ തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പുതിയ പരിഷ്കരണ രീതിയിലേക്ക് മാറ്റം വരുത്തും.ഓരോ ദിവസവും സാങ്കേതികവിദ്യകൾ വർദ്ധിക്കുന്ന ഈ കാലത്ത് പഴയ പാഠ്യപദ്ധതി രീതിയിൽ തുടരാൻ ആകുമോ എന്നുള്ള കാര്യം വിദഗ്ധർ തന്നെ ആശങ്ക ഉന്നയിച്ച സാഹചര്യം നിലവിലുണ്ട്.എ ഐ സാങ്കേതികവിദ്യകൾ ഉൾപ്പെടെ ദിനംപ്രതി മാറ്റം വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസംഗം.

ജൂൺ 1 തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുകയാണ് വിദ്യാർത്ഥികൾ വേനൽ അവധിക്കു ശേഷം വീണ്ടും സ്കൂളുകളിലേക്ക് വരികയാണ്.സ്കൂൾ തുറക്കുന്നതിനു മുന്നോടിയായുള്ള എല്ലാ സജ്ജീകരണങ്ങളും സർക്കാർ തയ്യാറാക്കി കഴിഞ്ഞു.പാഠപുസ്തക വിതരണം ഉൾപ്പെടെ എല്ലാം തന്നെ ഏകദേശം പൂർത്തിയായ അവസ്ഥയിലാണ്.വിദ്യാർത്ഥികളെ സ്വീകരിക്കാൻ അധ്യാപകരും തയ്യാർ.പ്രവേശനഗാനം ഉൾപ്പെടെ ഇതിനായി തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ് സർക്കാർ.ഇന്ന് നിയമസഭയിൽ നയപ്രഖ്യാപന അതിനുശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ മാധ്യമങ്ങളെ കണ്ട് തയ്യാറെടുപ്പുകൾ വിശദീകരിച്ചു.സ്കൂൾ പ്രവേശന ഉത്സവത്തിൻറെ സംസ്ഥാനതല ഉദ്ഘാടന കർമ്മം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും.തിരുവനന്തപുരത്ത് ആയിരിക്കും സംസ്ഥാനതല ഉദ്ഘാടനം നടക്കുക.വിപുലമായ ആഘോഷ പരിപാടികൾ എവിടെയാണ് ഈ വർഷത്തെ പ്രവേശനോത്സവം നടപടിക്രമങ്ങൾ ആരംഭിക്കുന്നത്.പ്രവേശനോത്സവം ന്യൂജൻ രീതിയിൽ കളർ ആക്കാനാണ് സർക്കാർ തീരുമാനം.

പൊതു വിദ്യാഭ്യാസ രംഗത്തും ഒരു പുതുയുഗപ്പിറവി ആണ് സർക്കാർ ആരംഭം കുറിക്കുന്നത്.ഇന്നത്തെ നയപ്രഖ്യാപനത്തിൽ തന്നെ സ്കൂൾ വിദ്യാർഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി പ്രഖ്യാപിച്ചു.വലിയ സ്വീകാര്യതയാണ് ഇത്തരത്തിൽ ഉള്ള സർക്കാർ പ്രഖ്യാപനത്തിന് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.

TAGS:Kerala School reopening date 2026,kerala school reopening song 2026,kerala school news malayalam,kerala school reopening news 2026,kerala school news

Join WhatsApp

Join Now

Join Telegram

Join Now

Related Stories