തിരുവനന്തപുരം:പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നലെ യോടു കൂടി ആരംഭിച്ചു.hsscap എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾക്ക് വേണ്ടി അപേക്ഷിക്കാൻ സാധിക്കും.സ്കൂളുകളിലും അതോടൊപ്പം തന്നെ മറ്റു അക്ഷയ കേന്ദ്രങ്ങൾ വഴിയും വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിക്കുന്നതാണ്.പ്ലസ് വൺ നടപടിക്രമങ്ങൾ പൂർണമായും ഏകജാലക സംവിധാനങ്ങൾ വഴിയാണ് നടക്കുന്നത്.വിദ്യാർത്ഥികൾ ഓൺലൈനായി അവരുടെ വിവരങ്ങൾ സമർപ്പിച്ച് അപേക്ഷ നൽകേണ്ടതുണ്ട്.
ഇന്ന് പ്ലസ് ടു ഫലപ്രഖ്യാപനം ഉണ്ടാകുന്ന മുറയ്ക്ക് തന്നെ,ഡിഗ്രി അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കും.ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസമന്ത്രി പ്ലസ് ടു പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും.പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ സർക്കാർതലത്തിൽ പ്ലസ് വൺ അഡ്മിഷൻ വേണ്ടിയുള്ള സീറ്റുകൾ ഏകദേശം 30 ശതമാനം 7 ജില്ലകളിലായി വർദ്ധിപ്പിച്ചിട്ടുണ്ട്.ഈ ജില്ലകളിലെ എല്ലാ സർക്കാർ സ്കൂളുകളിലും ആണ് ഈ വർധനവ് ഉണ്ടായിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾക്ക് അധികം ബാച്ചുകളും അതോടൊപ്പം തന്നെ സീറ്റുകളുമാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.ഒമ്പത് ജില്ലകളിലാണ് ഇപ്പോൾ സീറ്റ് വർധന സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്.ഏഴ് ജില്ലകളിൽ 30 ശതമാനം വർധന നടപ്പാക്കിയപ്പോൾ ,രണ്ട് ജില്ലകളിൽ ഏതാണ്ട് ഇരുപത് ശതമാനം വർധനവാണ് സർക്കാർതലത്തിൽ നടപ്പിലാക്കിയത്.കൊല്ലം തൃശൂർ ജില്ലകളിലെ സർക്കാർ എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകദേശം 20 ശതമാനത്തിൽ വർധനയാണ് നിലവിൽ ഉണ്ടായിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കഴിഞ്ഞവർഷം ഏതു തരത്തിൽ ആണോ ഇത്തരത്തിൽ സീറ്റ് വർധന നടപ്പിലാക്കിയത് അതേ പോലെ തന്നെയാണ് ഈ വർഷവും സർക്കാർതലത്തിൽ സീറ്റ് വർധനവും നടപ്പിലാക്കിയിട്ടുള്ളത്.തിരുവനന്തപുരം,പാലക്കാട് കോഴിക്കോട്,മലപ്പുറം,കണ്ണൂർ,വയനാട്,കാസർഗോഡ് എന്നീ ജില്ലകളിലെ സർക്കാർ ഹയർസെക്കന്ററി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏകദേശം 30 ശതമാനം സീറ്റിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇത്തരത്തിലൊരു സീറ്റ് വർധന തുടക്കത്തിലെ ഉണ്ടായത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അതോടൊപ്പം തന്നെ രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്.മുൻപുണ്ടായിരുന്ന സീറ്റ് പ്രതിസന്ധി,വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു.
TAGS:KERALA PLUSONE ADMISSION 2026,HSS CAP PLUSONE ADMISSION WEBSITE,KERALA PLUSONE ADMISSION FORM FILLING,Kerala +1 ADMISSION 2026,KERALA PLUSONE ADMISSION 2026 MALAYALAM,Kerala Trail Allotment Result Date Plusone Admission 2026,







