Friday, May 22, 2026

വിഡി സതീശനേക്കാൾ സോഷ്യൽ മീഡിയ തിരഞ്ഞ മുഖം;ആരാണ് ഇത്.?കെ വാസുകി തിരഞ്ഞ് സാമൂഹിക മാധ്യമങ്ങൾ – K VASUKI IAS

തിരുവനന്തപുരം : വി.ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് ഈ മുഖത്തിന് ആയിരിക്കും. ഒരുപക്ഷേ പ്രേക്ഷകർ എല്ലാം മന്ത്രിമാരെ ആകാംക്ഷയോടെ നോക്കി കണ്ടപ്പോൾ ഇതാരാണ് ഈ പുറകിൽ നിന്ന് ഫയൽ മന്ത്രിമാർക്കും അതോടൊപ്പം തന്നെ ഗവർണർക്കും എടുത്തു നൽകുന്നതെന്ന് ആകാംക്ഷയോടെ നോക്കി കണ്ടു. ഇത് ആരാണ് എന്ന് അറിയാൻ സോഷ്യൽ മീഡിയയിൽ വമ്പൻ സെർച്ചിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഇത് മറ്റാരുമല്ല ഇപ്പോൾ ഗവർണറുടെ സെക്രട്ടറിയായി ഇരിക്കുന്ന ഡോക്ടർ കെ വാസുകി ഐഎഎസ് ആണ്.

കഴിഞ്ഞദിവസമാണ് ഡോക്ടർ വാസുകി ഐഎസ് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും ഗവർണറുടെ സെക്രട്ടറിയായി മാറിയത്. സോഷ്യൽ മീഡിയയിൽ വാസുകി ഐഎസിനെ കുറിച്ചാണ് തിരയൽ. ഇതാരാണ്.? എന്തിനാണ് അവർ അവിടെ നിൽക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങളൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നു വരുന്നത്. ഈ കൗതുകവും കൊണ്ട് പലരും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് ഉപരി ഗൂഗിളിലും തിരഞ്ഞതായി കാണാം. 2016ലും കെ.വാസുകി ഐഎഎസ് പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും മറ്റ് ഒരു ദൗത്യവുമായി ഉണ്ടായിരുന്നു. ഇതാദ്യമായിയല്ല കെ വാസുകി ഐ. എ. എസ് വരുന്നത്. വാസുകി ഐഎഎസ് തന്റെ എംബിബിഎസ് പഠനത്തിനു ശേഷമാണ് ഐഎഎസ് ഉദ്യോഗസ്ഥ എന്നുള്ള നിലയിലേക്ക് വരുന്നത്. ജനങ്ങൾക്ക് വേണ്ടി ഡോക്ടർ എന്നുള്ളതിലുപരി കൂടുതൽ കാര്യങ്ങൾ ഐഎഎസ് എന്നുള്ള ലേബലിൽ ചെയ്യാൻ സാധിക്കും എന്നുള്ള ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ ഐഎഎസ് എടുക്കുവാൻ പ്രേരിപ്പിച്ചത്.

വെറുമൊരു സാന്നിധ്യത്തിന് അപ്പുറം കേരളത്തിലെ വളരെ പ്രധാനപ്പെട്ട ഭരണ- ദുരന്തനിവാരണ ഘട്ടങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കെ വാസുകി ഐഎഎസ്. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിട്ട് അധിക നാളുകൾ ആയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തും പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികൾ ചെയ്തത് ഇതേ ഉദ്യോഗസ്ഥ തന്നെയാണ്. ചെന്നൈ സ്വദേശിയാണ് കെ വാസുകി. സ്വന്തമായ അദ്ദേഹം പുസ്തകം രചിക്കുകയും ചെയ്തിട്ടുണ്ട്. 2017ൽ തിരുവനന്തപുരം ജില്ലയിലെ ജില്ലാ കളക്ടറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. 2018ലെ പ്രണയം നടക്കുന്ന സമയത്ത് അന്നത്തെ ജില്ലാ കളക്ടർ ആയിരുന്ന കെ വാസുകി പ്രളയ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഏകോപനം നൽകി. രക്ഷാപ്രവർത്തനത്ത് ചുക്കാൻ പിടിക്കുകയും, പ്രളയ സമയത്ത് ആശ്വാസമേകാൻ മുന്നിൽ നിന്ന വ്യക്തിയാണ് കെ വാസുകി K VASUKI IAS

TAGS:കെ വാസുകി,Vasuki Kerala trending, Vasuki viral news, who is Vasuki, Vasuki Kerala news, Malayalam viral news Vasuki, Kerala social media trending Vasuki, Vasuki latest update Kerala, Vasuki search trend Kerala, Kerala breaking news Vasuki, Vasuki identity Kerala search, Vasuki news Malayalam today, Kerala viral personality Vasuki