Thursday, May 21, 2026

മുൻ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ശേഷം അടുത്ത വിദ്യാഭ്യാസ മന്ത്രി ആര്.?നിർണായക തീരുമാനങ്ങൾ ഉണ്ടാകുമോ.?

വിദ്യാർത്ഥികളുടെ ഇഷ്ടപെട്ട മന്ത്രി അപ്പൂപ്പന് ശേഷം ആരാണ് ഇനി വിദ്യാഭ്യാസ വകുപ്പിനെ നയിക്കുക.? (who is the next education minister after v sivankutty) Education Minister Kerala 2026

തിരുവനന്തപുരം: കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭയിൽ ഏറ്റവും ജനപ്രീതി നേടിയ പ്രമുഖ മന്ത്രിമാരിൽ ഒരാളാണ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശിവൻകുട്ടി എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമില്ല. വിദ്യാർത്ഥികളും കുഞ്ഞുങ്ങളും അദ്ദേഹത്തെ മന്ത്രി അപ്പൂപ്പൻ എന്നാണ് വിളിച്ചിരുന്നത്. പലതര വിവാദങ്ങളും നിറഞ്ഞ വകുപ്പാണ് വിദ്യാഭ്യാസ വകുപ്പ് എന്നുള്ളത്. എന്നാൽ ആ വിദ്യാഭ്യാസ വകുപ്പിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ മന്ത്രി വി ശിവൻകുട്ടിക്ക് സാധിച്ചു എന്നുള്ളത് ഏറ്റവും അനുമോദനം അർഹിക്കുന്ന കാര്യം തന്നെയാണ്. മികച്ച രീതിയിൽ കുറ്റമറ്റ രീതിയിലും കലോത്സവങ്ങൾ നടത്താനും അതോടൊപ്പം തന്നെ പ്ലസ് വൺ അഡ്മിഷൻ ഉൾപ്പെടെയുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും,എസ്എസ്എൽസി ഫലവും,പ്ലസ് ടു ഫലവും സമയ ക്രമീകരണം പാലിച്ച് കൃത്യസമയത്ത് തന്നെ പ്രഖ്യാപിക്കാനും അദ്ദേഹത്തിന്റെ കാലയളവിൽ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് ഏറ്റവും പ്രശംസനീയമായ കാര്യം തന്നെയാണ്. അതോടൊപ്പം തന്നെ ഇപ്പോഴത്തെ മുഖ്യമന്ത്രിയായിരിക്കുന്ന മുൻപ് പ്രതിപക്ഷ നേതാവായിട്ടുള്ള ശ്രീ വി ഡി സതീശൻ തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒരിക്കൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പേരിൽ അഭിനന്ദിക്കുന്ന കാഴ്ചയും കണ്ടതാണ്. സംസ്ഥാനത്തൊട്ടാകെ മറ്റു പല വിഷയങ്ങൾ വന്നപ്പോഴും വിദ്യാഭ്യാസ വകുപ്പ് അതിലൊന്നും പെടാതെ തലയുയർത്തി നിൽക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്നാൽ പിണറായി വിജയൻ സർക്കാരിന് മുമ്പ് അങ്ങനെ ആയിരുന്നില്ല. പല വിവാദങ്ങളാൽ ചുറ്റപ്പെട്ടതായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പാഠപുസ്തക പ്രതിസന്ധി മുതൽ അങ്ങനെ ഇങ്ങോട്ട് ഒട്ടനവധി വിവാദങ്ങളും ഒക്കെ നിറഞ്ഞ വകുപ്പായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് കേരളത്തിലെ ഭൂരിഭാഗം വരുന്ന സ്കൂളുകളെയും ഹൈടെക് ആക്കി മാറ്റാൻ സാധിച്ചത്.

അത്തരത്തിലും വലിയ നേട്ടം ആ സർക്കാരിന്റെ കാലത്ത് നേടാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് വസ്തുത തന്നെയാണ്. സമയബന്ധിതമായി തന്നെ പാഠപുസ്തകം വിതരണം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെടെ ഉള്ള നേട്ടം കൈവരിക്കാൻ കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു. മുൻപത്തെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പാഠപുസ്തകം കിട്ടാതെ പ്രതിസന്ധിയിൽ കഴിഞ്ഞിരുന്ന കാലവും ഉണ്ടായിരുന്നു. അതിൽ നിന്നെല്ലാം കേരളം മുൻപോട്ട് പോകുന്ന കാഴ്ചയാണ് ഈ കഴിഞ്ഞ നാളുകളിൽ കാണാൻ സാധിച്ചത്. ഇപ്പോഴത്തെ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുക മുസ്ലിം ലീഗ് തന്നെയായിരിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ആ വിവരങ്ങൾ പ്രകാരമാണെങ്കിൽ എൻ ഷംസുദ്ദീൻ ആയിരിക്കും വിദ്യാഭ്യാസ മന്ത്രി ആയി വരാൻ ഏറ്റവും സാധ്യതയുള്ള ആൾ. എൻ ഷംസുദ്ദീൻ എന്ന് പറയുന്നത് പക്വതയാർന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് എന്നുള്ളതിൽ സംശയമില്ല. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യനായ വ്യക്തി കൂടിയാണ്. അത്തരത്തിൽ പാഠപുസ്തകത്തിലെ കാലത്തിനനുസരിച്ചുള്ള സിലബസ് പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. നമുക്കറിയാവുന്നതുപോലെതന്നെ വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പലായനം ചെയ്യുന്ന കാഴ്ചയാണ് ഈ കഴിഞ്ഞ നാളുകളിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മെച്ചപ്പെട്ട വിദ്യാഭ്യാസം തേടിയാണ് വിദേശ യൂണിവേഴ്സിറ്റികളിലേക്ക് പോകുന്നത്. കേരളം വൈകാതെ ഒരു വൃദ്ധസദനം ആകും എന്ന് പറഞ്ഞത് നിലവിലെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ആണ്. എന്നാൽ നമ്മുടെ സിലബസും അതോടൊപ്പം തന്നെ പഠന നിലവാരവും ലോകോത്തരം നിലവാരത്തിലേക്ക് മാറ്റാനുള്ള നടപടികൾ കൈക്കൊള്ളും എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്തുകൊണ്ടാണ് വിദ്യാർഥികൾ വിദേശ സർവകലാശാലകളെ കൂടുതലായ ആശ്രയിക്കുന്നത് നല്ല കാര്യങ്ങൾ പഠിക്കുമെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

നിലവിൽ മന്ത്രിമാരെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഒന്നും ഔദ്യോഗികമായി ആയിട്ടില്ലെങ്കിലും എൻ ഷംസുദ്ദീൻ ആയിരിക്കുമെന്നുള്ള കാര്യത്തിൽ ചില സൂചനകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ സമഗ്ര അഴിച്ചു പണിക്കാണ് യുഡിഎഫ് സർക്കാർ തുടക്കം കുറിക്കാൻ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാഠപുസ്തക പരിഷ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് യുഡിഎഫ് സർക്കാർ കടക്കാനുള്ള സാധ്യത തള്ളിക്കളയാവില്ല. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്നുള്ളതായിരിക്കും ഒരുപക്ഷേ യുഡിഎഫ് സർക്കാരിന്റെ പോളിസി. നിലവിൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ ചർച്ചകൾ നടന്നിട്ടില്ല എങ്കിലും ചില സൂചനകൾ ലഭിക്കുന്നത് ഇങ്ങനെയൊക്കെയാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാകും കൂടുതൽ മീറ്റിങ്ങുകളിലേക്കും മറ്റു പ്രഖ്യാപനങ്ങളിലേക്കും കടക്കുക. അതോടൊപ്പം തന്നെ പ്രഖ്യാപനവും നടന്നിട്ടില്ല. മന്ത്രിമാർ അവരുടെ ഔദ്യോഗിക വകുപ്പുകൾ തീരുമാനിച്ച ശേഷം ഉടൻതന്നെ നടപടിയിലേക്ക് കടക്കും എന്നാണ് ലഭ്യമായ വിവരങ്ങൾ. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിശദാംശങ്ങൾ ഒരുപക്ഷേ വരുംദിവസങ്ങളിൽ ലഭ്യമാക്കും. ഏതുതരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന് എന്തൊക്കെ തരത്തിലുള്ള മാറ്റങ്ങളും പരിഷ്കരണങ്ങളും ആണ് ഈ സർക്കാർ കൊണ്ടുവരുന്നത് എന്ന് ആകാംഷയോടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റു നോക്കുന്നത്.

TAGS:N Shamsudheen, Kerala Education Minister, UDF government Kerala, next education minister Kerala, Kerala politics, UDF Kerala, Kerala education department, education reforms Kerala, Kerala cabinet, IUML leader N Shamsudheen, Kerala political news, Kerala latest news, education policy Kerala, Kerala breaking news, UDF cabinet, Kerala government updates,Kerala Education Minister 2026,Kerala Education News,Kerala latest News