പ്ലസ് വൺ ഓൺലൈൻ അപേക്ഷ തിയതി വന്നു; അപേക്ഷ നൽകുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.PlusOne Admission 2026 Kerala Online Application Date Announced
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഫലം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചപ്പോൾ കഴിഞ്ഞ വർഷം നേടിയ ഫുൾ എ പ്ലസ് ഉണ്ടായിരുന്നില്ല എന്നുള്ളത് വാസ്തവം തന്നെയാണ്. എന്നാൽ വിജയശതമാനം വർദ്ധിച്ചതായും കാണാൻ പറ്റും. പ്ലസ് വൺ അഡ്മിഷൻ നടപടികൾ ഈ മാസം 25 ആം തീയതി മുതൽ ആരംഭിക്കും എന്നാണ് അറിയിച്ചത്. ഇതിനായി വേണ്ട നടപടിക്രമങ്ങൾ ആരംഭിച്ചതായും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ അറിയിക്കുന്നു. ഉപരിപഠനത്തിനായി അർഹത നേടിയ വിദ്യാർത്ഥികൾക്ക് സംസ്ഥാനത്തുടനീളം സീറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എച്ച്എസ്എസ് ക്യാപ്പ് എന്ന് പറയുന്ന ഏകജാലക സംവിധാനത്തിലൂടെ വിദ്യാർത്ഥികൾ പ്ലസ് വൺ അഡ്മിഷനായി അപേക്ഷിക്കേണ്ടത്. അപേക്ഷിക്കാനുള്ള സൗകര്യം അക്ഷയ കേന്ദ്രങ്ങളും അതോടൊപ്പം തന്നെ സ്കൂൾ ചെയ്തു നൽകുന്നതായിരിക്കും. (kerala +1 admission date)
പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ ആയാണ് നടക്കുന്നത്. എല്ലാ വർഷങ്ങളിലും ഉള്ളതുപോലെ ഈ വർഷവും പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ഓൺലൈൻ ആയിട്ടായിരിക്കും നടക്കുക. മെയ് 25 മുതൽ ആയിരിക്കും പ്ലസ് വൺ അഡ്മിഷൻ നടപടിക്രമങ്ങൾ ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനുള്ള സൗകര്യം ആയിരിക്കും ആദ്യം ഉണ്ടാക്കുക. ജൂൺ ആദ്യവാരത്തോടെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനുള്ള സാധ്യതയാണ് നിലവിൽ നിൽക്കുന്നത്. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചനകൾ. ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർത്ഥികളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചതായും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അറിയിച്ചു. ഉപരിപഠനത്തിന് അർഹത നേടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുവാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപരിപഠനത്തിന് അർഹത നേടാൻ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥിക്ക് മൂന്ന് വിഷയങ്ങൾ വരെയാണ് സേ പരീക്ഷയായി എഴുതാൻ സാധിക്കുക. ഈ പരീക്ഷകൾ ജൂൺ ആദ്യവാരം നടക്കും.
വിവിധ തരം അലോട്ട്മെന്റ് സംവിധാനം വഴിയാണ് പ്രേവേശനം നടക്കുക.ഫസ്റ്റ് അലോട്ട്മെന്റ്,സെക്കന്റ് അലോട്ട്മെന്റ്,തേർഡ് അലോട്ട്മെന്റ് അവസാനം സപ്പ്ളിമെന്ററി എന്നിങ്ങനെയാണ് അല്ലോട്മെന്റുകൾ സാധാരണ നടക്കാറുള്ളത്.അപേക്ഷ നൽകുമ്പോൾ പരമാവധി തെറ്റ് കുറ്റങ്ങൾ വരുത്താതിരിക്കാൻ പ്രിത്യേകം ശ്രദ്ധിക്കുമല്ലോ.?
TAGS:plus one admission 2026, kerala plus one admission, hscap 2026, plus one online application, kerala higher secondary admission, plus one application date, dhse kerala, hscap login, plus one allotment 2026, kerala education news, plus one admission latest news, higher secondary admission kerala, plus one registration, kerala school admission, plus one trial allotment, plus one first allotment, hscap kerala 2026, kerala plus one application, plus one news today, kerala education updates