Saturday, May 23, 2026

കൊടിക്കുന്നിൽ സുരേഷ് എം.പി കെ.പി.സി.സി പ്രസിഡന്റ്‌ ആയേക്കും.എ.ഐ.സി.സി തീരുമാനം ഉടൻ.?!Kodikunnil Suresh Likely to Become KPCC President; All India Congress Committee Decision Soon.

മാവേലിക്കര ലോകസഭ അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി കെ.പി.സി.സി പ്രസിഡന്റ്‌ ആയേക്കും.പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്ന് സൂചന.(Kodikunnil Suresh Likely to Become KPCC President; All India Congress Committee Decision Soon)

തിരുവനന്തപുരം: കെപിസിസിയുടെ അമരത്തേക്ക് കൊടിക്കുന്നിൽ സുരേഷ് (kodikunnil suresh) എംപി എത്തിയേക്കുമെന്ന് സൂചന. നിലവിലെ കെപിസിസി പ്രസിഡന്റ് ആയി തുടരുന്ന സണ്ണി ജോസഫ് മന്ത്രി ആകുന്നതിനെ തുടർന്നുണ്ടാകുന്ന ഒഴിവിലേക്കാണ് AICC നിലവിൽ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കുന്നത്. കൊടിക്കുന്നിൽ സുരേഷിനെ ശിവഗിരി മഠം ഒപ്പം ദളിത് സംഘടനകളും, റാവുത്തർ ഫെഡറേഷൻ ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.എ. ഐ. സി. സി കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നത്. കഴിഞ്ഞദിവസം അദ്ദേഹം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഗാർഗയെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോയി സന്ദർശിച്ചിരുന്നു. കേരളത്തിൽ ഒരു ദളിത് കെപിസിസി പ്രസിഡന്റ് വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. എന്നാൽ ഇതിനോട് അനുഭാവപൂർണ്ണമായ സമീപനമാണ് എഐസിസി നേതൃത്വം സ്വീകരിച്ചിട്ടുള്ളത്. നിലവിൽ മന്ത്രിയായി സണ്ണി ജോസഫ് മാറുമ്പോൾ അവിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഒഴിവു വരും. ആ ഒഴിവിലേക്ക് ആയിരിക്കും കൊടുക്കുന്നതിൽ സുരേഷ് എംപിയെ പരിഗണിക്കുക. ഒരുപാട് തവണ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പേര് പരിഗണിച്ചെങ്കിലും അവസാന നിമിഷത്തിൽ അത് മറ്റു പേരുകളിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.നിലവിലെ സാമുദായിക സംഘടനകൾ ഉൾപ്പെടെ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ എഐസിസി നേതൃത്വത്തിന് ഈ ആവശ്യത്തോട് മുഖം തിരിക്കാൻ ആവില്ല. അങ്ങനെ സാഹചര്യം ഉണ്ടായാൽ കെപിസിസി നേതൃപദവിയിലേക്ക് കൊടിക്കുന്നിൽ സുരേഷ് എത്താനുള്ള സാധ്യതയാണ് നിലവിൽ മുന്നിലുള്ളത്. ഇപ്പോൾ നിലവിൽ കേരളത്തിലെ കോൺഗ്രസിൽ നടക്കുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ എല്ലാം പൊളിച്ചടുത്തായിരിക്കും കൊടിക്കുന്നിൽ സുരേഷ് എംപി വരുന്നതോടുകൂടി ഉണ്ടാവുക. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പരോക്ഷമായി മുഖ്യമന്ത്രിയാവാൻ കൊടിക്കുന്നിൽ സുരേഷ് പിന്തുണച്ചു എന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാരണത്താൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പിന്തുണ കൂടി കൊടുക്കുന്നിൽ സുരേഷ് എംപിക്ക് ഉണ്ടാകും. ലോക്സഭയിൽ കോൺഗ്രസിലെ തന്നെ ഏറ്റവും മുതിർന്ന അംഗം കൂടിയാണ് കൊടിക്കുന്നിൽ സുരേഷ്. പാർട്ടി പ്രവർത്തന മികവും, അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന തലക്കെട്ടും അദ്ദേഹത്തിന് ഗുണം ചെയ്യും.

കൊടിക്കുന്നിൽ സുരേഷ് കെപിസിസി പ്രസിഡന്റ് ആയി വരുന്നതിനോട് മറ്റു നേതാക്കൾക്ക് എതിർപ്പില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ദളിത് കെപിസിസി പ്രെസിഡന്റുമാർ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലും ഇത്തരത്തിൽ ഒരു ആവശ്യം വിവിധ കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ക്രിസ്ത്യൻ സഭകളുമായും കൊടിക്കുന്നിൽ സുരേഷ് പുലർത്തുന്ന ബന്ധം ചെറുതല്ല. മാവേലിക്കര എന്ന ഇടത് കോട്ടയിൽ അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുപ്പിൽ ജയിച്ചു വരുന്നത്. ഇതും അദ്ദേഹത്തിന്റെ മെറിറ്റ് ആയി തന്നെ എ. ഐ. സി. സി നേതൃത്വം പരിഗണിക്കുന്നു. ഇപ്പോൾ കെപിസിസി അധ്യക്ഷപദവിയിലേക്ക് പ്രധാനമായി പരിഗണിക്കുന്ന പേരുകളിൽ ഒന്ന് കൊടിക്കുന്നിൽ സുരേഷിന്റേതാണ്. രാഹുൽ ഗാന്ധിക്കും കൊടിക്കുന്നിൽ സുരേഷുമായി നല്ല ആത്മബന്ധം ആണ് നിലവിലുള്ളത്. കേരളത്തിൽ മുഖ്യമന്ത്രി ചർച്ചയിൽ ഉൾപ്പെടെ അദ്ദേഹത്തിനോട് പ്രധാനമായും രാഹുൽ ഗാന്ധി നേരിട്ട് അഭിപ്രായം ആരാഞ്ഞിരുന്നു. അത്തരത്തിൽ ഒരു മുതിർന്ന കോൺഗ്രസ് അംഗം എന്നുള്ള നിലയിൽ കേരളത്തിലെ കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ ചിട്ടയായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പ്രവർത്തന പരിചയമുള്ള ഒരാൾ തന്നെ വേണം ഇനി കെപിസിസിയുടെ അധ്യക്ഷപദവിയിലേക്ക് എന്നാണ് കേരളത്തിലെ കോൺഗ്രസുകാരുടെ ആവശ്യവും. സണ്ണി ജോസഫ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ ഉടൻതന്നെ കെപിസിസി പ്രസിഡന്റ് മാറ്റവും ആയുള്ള നടപടിയിലേക്ക് ഹൈക്കമാൻഡ് നേതൃത്വം കടക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കൊടിക്കുന്നിൽ സുരേഷ് ആദ്യം അടൂരിലും, പിന്നീട് മാവേലിക്കരയും ലോക്സഭ അംഗമായ അദ്ദേഹം പ്രതിനിധീകരിച്ചു.

ഇടതു കോട്ടയായ മാവേലിക്കരയിൽ, തന്റെ മണ്ഡലത്തിൽ ഒരു എംഎൽഎ പോലും കോൺഗ്രസിന് ഇല്ലാതിരുന്നിട്ടും, വലിയ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്നത്. ഇതെല്ലാം കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ മെറിറ്റ് ആയാണ് കാണുന്നത്. ഇതെല്ലാം തന്നെ സംഘടന മികവ് സൂചിപ്പിക്കുന്നു. അദ്ദേഹം കെപിസിസി അധ്യക്ഷനായി വരുമ്പോൾ വലിയ പ്രതീക്ഷയാണ് കേരളത്തിലെ കോൺഗ്രസ് അണികൾ പങ്കുവെക്കുന്നത്.

Tags:Kodikunnil Suresh, Kodikunnil Suresh News, Kodikunnil Suresh MP, KPCC President, KPCC News, Kerala Congress, Congress Kerala, AICC, Congress High Command, Kerala Politics, UDF News, Congress Leadership, Kerala Political News, Kerala Congress President, Congress Party Kerala, Kodikunnil Suresh KPCC, KPCC President News kerala News,Kerala CM vd satheesan,Kerala Latest News Malayalam,kodikkunnil kpcc president