Friday, May 22, 2026

കേരളത്തിന്റെ മുഖ്യൻ കെ.സി യോ.? ഔദ്യോഗിക പ്രഖ്യാപനം ഉടൻ | BIG EXCLUSIVE

ഡൽഹി ബ്യുറോ : കേരളത്തിന്റെ മുഖ്യമന്ത്രി ആയി കെ സി വേണുഗോപാലിനെ ഹൈ കമാൻഡ് തീരുമാനിച്ചു.ഏറെ ദിവസങ്ങൾ നീണ്ട് നിന്ന ചർച്ചകൾക്ക് ശേഷം ആണ് കോൺഗ്രസ്സിന് മുഖ്യമന്ത്രിയെ കണ്ടെത്താൻ സാധിച്ചത്.ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കും.

banner 1 scaled

അതോടൊപ്പം തന്നെ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തും അഴിച്ചിപണിക്ക് സാദ്ധ്യതകൾ ഏറുന്നു.നിലവിലെ KPCC പ്രസിഡന്റ്‌ സണ്ണി ജോസഫ് മന്ത്രി അയാൽ KPCC പ്രസിഡന്റ്‌ സ്ഥാനം ഒഴിവ് വരും അങ്ങനെ ഒഴിവു വരുന്ന സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത് 4 പേരെയാണ് കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,ഷാഫി പറമ്പിൽ,ബെന്നി ബെഹന്നാൻ എന്നിവരെയാണ് നിലവിൽ പരിഗണിക്കുന്നത്.എന്നാൽ കെ പി സിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണം എന്ന് ആവിശ്യം ഉന്നയിച്ച കൊടിക്കുന്നിൽ സുരേഷ് എം പി കോൺഗ്രസ് പ്രസിഡന്റിനെ കണ്ടു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.കേരളത്തിൽ ഉണ്ടായ വിജയവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്തരത്തിലുള്ള കാര്യങ്ങളും തീരുമാനങ്ങളും കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഗാർഗേയെ അറിയിച്ചു.ഏകദേശം ഒരു മണിക്കൂറോളം ഇരുവരും തമ്മിൽ സംസാരിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വം ഇന്ന് അവസാനിപ്പിക്കാനാണ് സാധ്യത അതിനായി ഇന്ന് അവസാനമായി ഒരിക്കൽ കൂടി മല്ലിക ഗാർഗയുടെ അഭിപ്രായം കൂടി രാഹുൽ ഗാന്ധി ആരായും എന്നാണ് സൂചനകൾ അതോടൊപ്പം തന്നെ സോണിയ ഗാന്ധിയുമായി ഇതിനോട് അനുബന്ധിച്ച് സംസാരിച്ചിട്ടുണ്ട് എന്ന് ലഭിക്കുന്ന വിവരങ്ങൾ.
പ്രിയങ്ക ഗാന്ധിയും ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയോട് കൃത്യമായി തന്നെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ഘടകകക്ഷികളുമായി സംസാരിക്കുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല എന്നു തന്നെയായാലും ഘടകകക്ഷികൾ ഒറ്റക്കെട്ടായി തന്നെ വി ഡി സതീശന് ഒപ്പം തന്നെയാണ് എന്നുള്ള കാര്യത്തിലും യാതൊരു സംശയവുമില്ല അവരുടെ നിലപാടിൽ ഇതുവരെ മാറ്റമില്ല.

TAGS: Kerala CM News, Kerala Next Chief Minister 2026,, കേരള മുഖ്യമന്ത്രി വാർത്ത, അടുത്ത കേരള മുഖ്യമന്ത്രി ആര്, കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി, വി ഡി സതീശൻ മുഖ്യമന്ത്രി വാർത്ത, Kerala CM Announcement Today, Kerala CM Latest Updates, Kerala Election 2026 News, UDF Government Kerala CM, Congress CM Kerala Decision, Kerala CM Race Venugopal vs Satheesan


Leave a Reply

Your email address will not be published. Required fields are marked *