പ്രതിപക്ഷ നേതാവായി പിണറായി വിജയനും, മുഖ്യമന്ത്രിയായി വി.ഡി സതീശനും കാലം കാത്തുവെച്ച കാവ്യ നീതിയോ.?ഇനി ഒരു സസ്പെൻസ് ത്രില്ലർ സമര-ഭരണ കാലമോ.? kerala cm vd satheesan 2026
kerala cm vd satheesan pinarayi vijayan kerala political drama
കേരളം:കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായി പിണറായി വിജയനും, പ്രതിപക്ഷ നേതാവായി വിഡി സതീശനും ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആകട്ടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏകദേശം 100 ൽ അധികം സീറ്റിന്റെ ഭൂരിപക്ഷത്തോടെ കൂടിയാണ് യുഡിഎഫ് അധികാരത്തിൽ കയറിയത്. തകർന്നു കിടന്ന കോൺഗ്രസിനെയും യുഡിഎഫിനെയും ഉയർത്തെഴുന്നേൽപ്പിച്ചു കൊണ്ടുവന്ന പ്രതിപക്ഷ നേതാവാണ് വിഡി സതീശൻ. ആ വിഡി സതീശനാണ് മുഖ്യമന്ത്രി കസേരയിലേറി കേരളത്തെ കൈ പിടിക്കാൻ പോകുന്നത്.99 സീറ്റ് ഉണ്ടായിരുന്ന എൽഡിഎഫ് അത് 35 ലേക്ക് ചുരുങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പോടെ കൂടി കാണാൻ സാധിച്ചത്. തകർന്നു കിടന്ന യുഡിഫിന്റെ പ്രതിപക്ഷത്തെ ഉയർത്തെഴുന്നേൽപ്പിച്ചു കൊണ്ടുവന്ന വി ഡി സതീശൻ പതിനെട്ടാം തീയതി തിങ്കളാഴ്ച കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുക്കുകയാണ്. എന്നാൽ തുടർച്ചയായി 10 വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ആകട്ടെ പ്രതിപക്ഷ നേതാവായാണ് ഇനി സഭയിൽ എത്തുക. ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകരമായ രണ്ട് മാറ്റങ്ങളാണ് ഇതിലൂടെ സംഭവിച്ചത് മുഖ്യമന്ത്രിയായിരുന്ന ഒരാൾ പ്രതിപക്ഷ നേതാവാകുന്നു,പ്രതിപക്ഷ നേതാവായിരുന്നു ഒരാൾ മുഖ്യമന്ത്രിയാകുന്നു.
രാഷ്ട്രീയ കൗതുകം.!!
എന്ന വലിയ രാഷ്ട്രീയ കൗതുകം ആയിരിക്കും ഈ വരാൻ പോകുന്ന സർക്കാരിന്റെ കാലത്ത് ഉണ്ടാകുക എന്നുള്ളതിൽ സംശയമില്ല.വിഡി സതീശൻ എന്ന പ്രതിപക്ഷ നേതാവിന് കിട്ടിയ വലിയ സ്വീകാര്യതയാണ് ഇപ്രാവശ്യത്തെ യുഡിഎഫിന് കിട്ടിയ വലിയ നേട്ടം എന്നുള്ള കാര്യത്തിൽ സംശയമില്ല.ഇനി മുഖ്യമന്ത്രിയായി അദ്ദേഹം എങ്ങനെ ആയിരിക്കും പ്രവർത്തിക്കുന്നത് കാണാൻ കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം ആകാംക്ഷയിലാണ് അദ്ദേഹത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി ജനകീയമായ ഒരു പ്രതിഷേധം ഒക്കെ ഈ കഴിഞ്ഞ മുഖ്യമന്ത്രി തർക്കത്തിന് ഇടയിൽ കേരള സമൂഹം സാക്ഷ്യം വഹിച്ചു.ഈ ജനകീയ പ്രതിഷേധത്തെ അവഗണിക്കാൻ എഐസിസി നേതൃത്വത്തിന് ആയില്ല. അങ്ങനെയാണ് വി ഡി സതീശൻ കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റിക്കൊണ്ട് കടന്നുവരുന്നത്. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട നിരവധി സ്ഥാനമാനങ്ങൾ ആണ് വിഡി സതീശന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത് എന്നാൽ ഇത് അങ്ങനെ ആയിരുന്നില്ല.ഒരു മന്ത്രി പോലും ആകാതെയാണ് വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്നത് എന്നുള്ള പ്രത്യേകതയും ഇതിന് ഉണ്ട്. വരാനിരിക്കുന്ന നിയമസഭയിൽ സതീശനും പിണറായിയും തമ്മിൽ കൊമ്പ് കോർക്കും എന്നുള്ള കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ സഭാ സമ്മേളന കാലത്തും നമ്മൾ അത് കണ്ടതാണ്. നിരവധിയായ ചോദ്യങ്ങളും പ്രതിഷേധങ്ങളും കൊണ്ട് സർക്കാരിനെ പല തീരുമാനങ്ങളിലും തിരുത്തൽ ശക്തി ആവുകയും യൂടേൺ അടിപ്പിക്കുകയുംഅപ്പം മുട്ടുകുത്തിച്ച സതീശൻ ഇന്ന് മുഖ്യമന്ത്രിയായിട്ടാണ് നിയമസഭയിൽ വരാൻ പോകുന്നത്.
സതീശനെ ഇനി പിണറായി വിജയൻ കഴിഞ്ഞ പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പ്രതിരോധത്തിൽ ആക്കിയത് പോലെ ഈ സർക്കാരിനെ സാക്ഷാൽ പിണറായി വിജയൻ എത്തരത്തിലായിരിക്കും കൈകാര്യം ചെയ്യുക എന്ന് കാണാൻ കേരളീയ സമൂഹം ആകാംക്ഷയിൽ തന്നെയാണ്.കാലത്തിന്റെ കാവ്യനീതി തന്നെയാണ് ഇത്തരമൊരു എന്നാണ് പലരും വിശ്വസിക്കുന്നത്. എന്തുതന്നെയായാലും ഈ വരുന്ന തിങ്കളാഴ്ച വി.ഡി എസ് എന്ന വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരം ഏൽക്കും . ഒപ്പം മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും എന്നുള്ള വാർത്തയും പുറത്തു വരുന്നുണ്ട്.ഏതുതരത്തിലായിരിക്കും ഘടകകക്ഷികൾക്ക് മന്ത്രി സ്ഥാനങ്ങൾ വീതം വയ്ക്കുക എന്നുള്ള കാര്യത്തിലും വലിയ ആശയക്കുഴപ്പം നിലവിലുണ്ട് എന്നാൽ ഇതെല്ലാം ഒരുമിച്ചിരുന്ന് തീരുമാനിക്കും എന്നാണ് സതീശൻ അറിയിക്കുന്നത്. കെസി വേണുഗോപാലുമായും രമേശ് ചെന്നിത്തലയുമായും ഒരുപക്ഷേ ആലോചിച്ച് ആയിരിക്കും ഇനി മന്ത്രിസഭാ രൂപീകരണ കാര്യങ്ങൾ വി ഡി സതീശൻ ചർച്ച ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരങ്ങളും.
സഭയിൽ ഇനി ആരുടെ മാസ്-ക്ലാസ് പെർഫോമൻസ് ആണ് നടക്കുക എന്നുള്ള കാര്യമാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. സതീശന്റെ ആണോ അല്ലെങ്കിൽ മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ആയിരിക്കുമോ ക്ലാസ് പെർഫോമൻസ്.? ഇത് ഇതിനോടകം പൊതുജനമധ്യത്തിലും ഒക്കെ കാണാൻ സാധിക്കുന്ന ഉന്നയിക്കുന്ന ചോദ്യമാണ്. രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ ആകാംക്ഷയും കൗതുകവും നിറഞ്ഞ സർക്കാരിന്റെ വർഷങ്ങളും അതോടൊപ്പം തന്നെ പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി ഉൾപ്പടെയുള്ള കാര്യങ്ങൾ എത്തരത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ഇടയിൽ നടപ്പാക്കാൻ സാധിക്കും എന്ന വലിയ ചോദ്യവും ഒക്കെ ഓരോ കോണിൽ നിന്നും ഇതിനോടകം തന്നെ ഉയർന്നുവരുന്ന കാഴ്ച കാണാൻ സാധിക്കും.എന്നാൽ മുഖ്യമന്തിരിയായുള്ള ഈ പോക്ക് സതീശനെ സംബന്ധിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് എന്നുള്ള കാര്യത്തിൽ സംശയില്ല.രമേശ് ചെന്നിത്തല ഇന്ന് കോൺഗ്രസ് എം.എൽ.എ മാരുടെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാതെ മടങ്ങി.പക്ഷെ അദ്ദേഹം വിഡി സതീശനെ അനുകൂലിച്ചുള്ള കത്ത് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറിയിരുന്നു.അദ്ദേഹം മാധ്യമങ്ങൾക്ക് മുഖം താരാതെ ആയിരുന്നു പോക്ക്.കടുത്ത അതൃപ്തി ആണ് തന്നെ മുഖ്യമന്ത്രി ആക്കാത്തതിൽ രമേശ് ചെന്നിത്തലക്ക് ഉള്ളത് എന്നാണ് ലഭിക്കുന്ന വിവരം ഇവരെ അതൃപ്തി കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി ശ്രി.വിഡി സതീശൻ എങ്ങനെ പരിഹരിക്കും എന്നുള്ളതും വരാൻ ഇരിക്കുന്ന ഭരണത്തിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യും എന്നുള്ളതും കണ്ട് അറിയണം.
കേരളത്തിന്റെ നിയുക്ത മുഖ്യന് ആശംസകൾ.
വലിയ വെല്ലുവിളി നിറഞ്ഞ നിയോഗങ്ങളിലൂടെ വിഡി സതീശൻ കടന്നു പോയിട്ടുണ്ട്.അത് കൊണ്ട് ഇത്തരം വെല്ലുവിളികൾ അദ്ദേഹത്തിന് എത്രമാത്രം തടസ്സം ആകും അദ്ദേഹത്തിന് അതിനുള്ള കരുത്ത് ഉണ്ട് എന്നാണ് അദ്ദേഹത്തിന്റെ അണികൾ പറയുന്നത്.വി ഡി സതീശൻ മുഖ്യമന്ത്രി ആയ ശേഷം എ.കെ ആന്റണി,വി എം സുധീരൻ ഉമ്മൻചാണ്ടി യുടെ വീട്ടിൽ ഒക്കെ അദ്ദേശം പോകുകയും സ്നേഹ വായ്പോടെ അദ്ദേഹത്തെ ഇവരെല്ലാം വരവേൽക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിച്ചത്.ഒരു ഉമ്മൻ ചാണ്ടിയെ പോലെ ഒരു ജനകീയ മുഖയാമന്ത്രി ആകുക എന്നുള്ളതാണ് തന്റെ ലക്ഷ്യം എന്ന് ഉമ്മൻ ചാണ്ടിയുടെ വസതിയിൽ വെച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ജനങ്ങളുടെ പ്രേശ്നങ്ങൾ അദ്ദേഹം പിന്നത്തേക്ക് മാറ്റി വെച്ചിരുന്നില്ല സ്പോട്ടിൽ പ്രേശ്ന പരിഹാരം അദ്ദേഹം നടത്തി.അങ്ങനെ കേരളം എക്കാലത്തെയും ഓർമ്മിക്കുന്ന കരുത്തുറ്റ സ്നേഹമുള്ള മുഖ്യമന്ത്രിയായ ജാനകിയനായ ഉമ്മൻ ചാണ്ടിയെ പോലെ ശ്രി വിഡി സതീശനും ആകാൻ സാധിക്കട്ടെ.വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ ആയിട്ടാണ് ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ കേരളത്തിലെ യു.ഡി.എഫിനെ അധികാരകസേരയിലേക്ക് ഇരുത്തിയത്.അത് ജനഹിതം അറിഞ്ഞു തന്നെ മുന്നോട്ട് ഭരിക്കുന്ന ഒരു സംവിധാനം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
TAGS: KERALA CM VD SATHEESAN LATEST NEWS,KERALA OPPOSITION LEADER PINARAYI VIJAYAN LATEST NEWS,SURPRISE POLITICAL DRAMA KERALA,KERALA CM VD NEWS,VD SATHEESAN,PINARAYI VIAYAN.
