പെൻഷൻ വിതരണം, പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന്, വമ്പൻ അറിയിപ്പ്. 3000 രൂപ എപ്പോൾ മുതൽ?-Kerala Social Welfare Pension
ക്ഷേമ പെൻഷൻ അർഹരുടെ കൈകളിലേക്ക് നൽകാൻ യു.ഡി.എഫ് സർക്കാർ,കരുതൽ തുടർന്ന് വി.ഡി സതീശനും (Kerala Social Welfare Pension Date)
തിരുവനന്തപുരം:ഈ മാസത്തെ സാമൂഹ്യ പെൻഷൻ തുക മെയ് 25 മുതൽ അർഹതപ്പെട്ടവരുടെ കൈകളിലേക്ക് എത്തുകയാണ്. നേരത്തെ 2011-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ, എൽഡിഎഫ് സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ട് 2000 രൂപയിലേക്ക് എത്തിക്കുകയാണ് ഉണ്ടായത്. നിലവിൽ ഇപ്പോൾ 2000 രൂപയാണ് ക്ഷേമ പെൻഷൻ തുക. ക്ഷേമ പെൻഷൻ നൽകുന്നതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. അതോടൊപ്പം തന്നെ സർക്കാർ അധികാരത്തിൽ എത്തിയാൽ ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ച് അത് 3000 ആക്കുമെന്നായിരുന്നു യുഡിഎഫിന്റെ വാഗ്ദാനം . അതോടൊപ്പം തന്നെ മറ്റു ഗ്യാരന്റികളും യുഡിഎഫ് സർക്കാർ വന്നാൽ നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു.
അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനിതകൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര ജൂൺ 15 മുതൽ നടപ്പിലാക്കും എന്നുള്ള പ്രഖ്യാപനവും ഒപ്പം , അതോടൊപ്പം തന്നെ ആശുമാരുടെ ഓണറേറിയം 3000 രൂപ വർദ്ധിപ്പിക്കുക, അങ്ങനെയുള്ള കാര്യങ്ങൾ നടപ്പിലാക്കിയിരുന്നു. എന്നാൽ ക്ഷേമ പെൻഷൻ 3000 ആക്കുന്ന കാര്യം സംബന്ധിച്ച് ഇതുവരെയും പ്രഖ്യാപനം ഉണ്ടായിട്ടില്ല. വരുന്ന ക്യാബിനറ്റ് യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ടുള്ള തുക വർദ്ധിപ്പിക്കാനുള്ള സാധ്യത നിലവിലുണ്ട്. ഇപ്പോൾ നിലവിൽ എന്തായാലും 2000 രൂപയിൽ തന്നെയാണ് ക്ഷേമ പെൻഷൻ നിൽക്കുന്നത്. വരും നാളുകളിൽ ഒരുപക്ഷേ ക്ഷേമ പെൻഷൻ തുക 3000 ആയി സർക്കാർ വർധിപ്പിക്കും.
TAGS:kerala pension , pension update kerala, 3000 rupees pension start date, kerala social welfare pension, government pension increase, kerala news latest, pension distribution update, malayalam news trending, kerala government scheme 2026, pension beneficiaries kerala,Kerala samoohika skhema pension news latest update