ഈ രണ്ട് പേർ ഇല്ലെങ്കിൽ താനും മന്ത്രി ആകാൻ ഇല്ല;തലസ്ഥാനത്ത് നിർണായക നീക്കങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.VD SATHEESAN MEET RAMESH CHENNITHALA
കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങളുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. അമർഷത്തിൽ തുടരുന്ന രമേശ് ചെന്നിത്തലയെ വീണ്ടും സന്ദർശിച്ചതോടെ മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്.
കേരളം:രമേശ് ചെന്നിത്തലയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ.ഇന്നലെയും വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.രഹസ്യ കൂടിക്കാഴ്ച്ച ആണ് നടന്നത്.ഇന്നലെ മാധ്യമങ്ങളെ ഒരുമിച്ചായിരുന്നു വിഡി സതീശനും-രമേശ് ചെന്നിത്തലയും കണ്ടത്.ഇന്ന് വീണ്ടും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി.തനിക്ക് മാത്രം മന്ത്രി സ്ഥാനം വേണ്ട തന്റെ കൂടെയുള്ളവർക്കും വേണം എന്ന് രമേശ് ചെന്നിത്തല.അതോടൊപ്പം ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി രമേശ് ചെന്നിത്തലയെ കണ്ട് അനുനയിപ്പിച്ചിരുന്നു.കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയെ കാണും എന്ന് പറഞ്ഞിരുന്നു.മുഖ്യമന്ത്രി പദം നിഷേധിച്ചതിനെ തുടർന്ന് കടുത്ത അതൃപ്തിയിൽ തന്നെയാണ് രമേശ് ചെന്നിത്തല തുടരുന്നത്.രമേശ് ചെന്നിത്തലക്ക് ആഭ്യന്തര വകുപ്പ് നൽകി അനുനയിപ്പിക്കാൻ ഉള്ള നടപടികൾ ആണ് നിലവിൽ നടക്കുന്നത്.വിഡി സതീശൻ മന്ത്രി സഭയിൽ ഇപ്പോൾ കൂടുതലും കെ.സി – ആർ സി ഗ്രൂപ്പുകളിലെ പ്രധാനപ്പെട്ടവർ ആണ് നിലവിൽ ഉള്ളത്.
വിഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിൽ ഏകദേശം 30 മിനിറ്റോളം ചർച്ച നടന്നു.രമേശ് ചെന്നിത്തലയുടെ വീട്ടിൽ നിന്നും നേരെ കെ.സി വേണുഗോപാലിന്റെ വസതിയിലേക്കാണ് അദ്ദേഹം പോയത്.നിർണായക നീക്കങ്ങൾ ആണ് തലസ്ഥാനത്ത് നടത്തുന്നത്.തലസ്ഥാത്ത് നിർണായക നീക്കങ്ങൾ ആണ് നടക്കുന്നത്.അൻവർ സാദത്ത്,ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രി ആക്കണം എന്നുള്ള ആവിശ്യം ആണ് നിലവിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്.ഇവർ 2 പേരും ഇല്ലെങ്കിൽ താനും മന്ത്രി ആയിട്ട് ഉണ്ടാകില്ലെന്നും വിഡി സതീശനെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.അൻവർ സാദത്ത്,ഐ സി ബാലകൃഷ്ണൻ എന്നിവരെ മന്ത്രി ആക്കണം എന്നുള്ള ആവിശ്യം ആണ് നിലവിൽ രമേശ് ചെന്നിത്തല ഉന്നയിച്ചത്.ഇവർ 2 പേരും ഇല്ലെങ്കിൽ താനും മന്ത്രി ആയിട്ട് ഉണ്ടാകില്ലെന്നും വിഡി സതീശനെ അറിയിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.രമേശ് ചെന്നിത്തലയും ആയി കൂടിക്കാഴ്ച നടത്തിയ ശേഷം നേരെ വിഡി സതീശൻ പോയത് കെ സി വേണുഗോപാലിന്റെ അടുത്തേക്ക് ആണ്.കെസി-വിഡി സതീശൻ തമ്മിൽ നിർണായക കൂടിക്കാഴ്ച നടക്കുകയാണ്.അതോടപ്പം തന്നെ മന്ത്രി പദം പിടിക്കാൻ കടുത്ത മത്സരം ആണ് ഗ്രൂപ്പുകൾ തമ്മിൽ നടത്തുന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല.അതോടപ്പം തന്നെ കോൺഗ്രസ്സ് മന്ത്രി പട്ടിക ഇന്ന് അറിയാൻ സാധിക്കും.പട്ടിക തയ്യാർ ആകുന്നു എന്നുള്ളതാണ് ലഭിക്കുന്ന വിവരങ്ങൾ.അതോടപ്പം തന്നെ മുസ്ലിം ലീഗിന് 5 മന്ത്രി സ്ഥാനം നൽകാനുള്ള തീരുമാനവറും ഉണ്ടായിട്ടുണ്ട്.
അതോടപ്പം നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ കെ.സി വേണുഗോപാലിന്റെ വസതിയിൽ എത്തി നിർണായക ചർച്ച നടത്തുന്നു.8 മന്ത്രിമാരുടെ ലിസ്റ്റ് കെ.സി വേണുഗോപാൽ പക്ഷത്ത് നിലവിൽ 8 മന്ത്രിമാരെ ആണ് ആവിശ്യം ഉന്നയിച്ചിട്ടുള്ളത് എന്നാൽ കെ.സി വേണുഗോപാൽ പക്ഷത്ത് നിന്ന് 3 പേര് ആണ്.അതോടപ്പം രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് ഉറപ്പ് നൽകിയതായി വിവരങ്ങളും ലഭിക്കുന്നുണ്ട്.പക്ഷേ തന്റെ മന്ത്രി സ്ഥാനം അല്ല തനിക്ക് പ്രശ്നം എന്നും തന്റെ കൂടെയുള്ളവർക്ക് മന്ത്രി സ്ഥാനം എന്നുള്ളതാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്.
TAGS:വി ഡി സതീശൻ, രമേശ് ചെന്നിത്തല, UDF സർക്കാർ, കേരള മന്ത്രിസഭ, തിരുവനന്തപുരം വാർത്ത, Kerala Politics, VD Satheesan, Ramesh Chennithala, UDF Government Kerala, Kerala Cabinet, Congress Kerala, Breaking News Kerala, Kerala Political News