നീറ്റ് പരീക്ഷ ഒഴിവാക്കണം;പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം പ്രേവേശനം നടത്താൻ ആവിശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നീറ്റ് പുനഃപരീക്ഷ തിയതിയും പ്രഖ്യാപിച്ചു Neet Exam 2026 Updates
നീറ്റ് പരീക്ഷ ഒഴിവാക്കണം എന്നും പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നീറ്റിന്റെ അഡ്മിഷൻ നടത്താൻ എന്നും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.നീറ്റ് പുനഃപരീക്ഷ തിയതിയും പ്രഖ്യാപിച്ചു(neet exam new date declared 2026)
ഡൽഹി:നീറ്റ് പരീക്ഷ ചോദ്യപേപ്പറുകൾ ചോരുന്ന പശ്ചാത്തലത്തിൽ പരീക്ഷ മാനദണ്ഡം മാറ്റി പ്ലസ്ടു പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ അഡ്മിഷൻ നടത്തണം എന്ന് കേന്ദ്രത്തിനോട് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്റ്റാലിൻ സർക്കാരും ഇതുപോലെ ആവിശ്യം കേന്ദ്ര സർക്കാരിനോട് ഉന്നയിച്ചുരുന്നു.എന്നാൽ ഈ ആവശ്യത്തോട് കേന്ദ്ര സർക്കാർ നിലപട് വ്യക്തമാക്കിയിട്ടില്ല.ഇത്തരത്തിൽ നീറ്റ് പരീക്ഷ നടക്കുന്നത് ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമാണ് നല്ല സൗകര്യത്തിൽ ടൗണുകളിൽ താമസിക്കുന്നവർക്കും,നല്ല നിലവാരത്തിൽ ഉള്ള സ്കൂളിൽ പഠിച്ചവർക്കും ലക്ഷങ്ങൾ മുടക്കി കോച്ചിങ് നടത്തി പരിശീലിക്കുന്നവർക്കും മാത്രമായി എന്ന് ഇതിനു മുൻപ് തമിഴ്‍നാട് ആരോപിച്ചിരുന്നു.ഗ്രാമങ്ങളിൽ പഠിക്കുന്ന പ്രാദേശിക ഭാഷയിൽ പഠിക്കുന്ന നന്നായി പഠിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾ ഇതിൽ നിന്നും പിന്തള്ളപ്പെടുന്നു.ആയതു കൊണ്ട് ഈ പരീക്ഷ സംവിധാനം ഒഴിവാക്കി പ്ലസ്ടു മാർക്കിന്റെയോ തത്തുല്മ്യമായ രീതിയിൽ അനുഭാവ പൂർണമായ നിലപാട് സ്വീകരിക്കണം എന്നാണ് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടത്.
നീറ്റ് പരീക്ഷയിൽ നിരന്തരമായി ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പടെയുള്ള കാര്യങ്ങൾ നടക്കുകയാണ് എന്നും.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസം തന്നെ നഷ്ടപ്പെടുന്ന സംഭാവനകൾ ആണ് നടക്കുന്നത് എന്നുമുള്ള ആരോപണങ്ങൾ ശക്തമായി തന്നെ ഉയരുകയാണ്.സംസഥാന കോട്ടയിൽ ഉള്ള സീറ്റുകൾ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തണം എന്ന് ഇതിനു മുൻപും തമിഴ്നാട് സർക്കാർ ആവിശ്യം ഉന്നയിച്ചിട്ടുണ്ട്.ഇത്തരത്തിൽ ഈ പരീക്ഷ കൊണ്ട് വിദ്യാർത്ഥികൾ വലിയ തിത്തിൽ മാനസിക സംഘര്ഷങ്ങള് അനുഭവിക്കുന്നുണ്ട്.വലിയ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിലൂടെ ആണ് വിദ്യാർത്ഥികൾ കടന്നു പോകുന്നത്.തമിഴ്‌നാട്ടിൽ സർക്കാരിനെ കൂടാതെ പല രാഷ്ട്രീയ സമൂദായിക സങ്കടനകളും ഇത്തരത്തിൽ ഈ പ്രേവേശനം പരീക്ഷ ഒഴിവാക്കി പ്ലസ്‌ടു മാനദണ്ഡം ആക്കണം എന്ന് നിരവധി തവണ കേന്ദ്രത്തോട് ആവിശ്യം ഉന്നയിച്ചുട്ടുണ്ട്.തമിഴ്‌നാട്ടിൽ നിന്നുമാണ് ഈ നീറ്റ് പരീക്ഷക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്.നീറ്റ് പരീക്ഷ ക്രമേക്ക്‌ടുമായി ബന്ധപ്പെട്ട കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.യു , എസ്.എഫ്.ഐ പ്രവർത്തകർ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് വലിയ പ്രതിഷേധം നടത്തിയുന്നു.വിദ്യാഭ്യാസത്തെ എല്ലാവര്ക്കും ഒരുപോലെ നേടാനും തുല്യ അവകാശത്തോടെ അതിനെ സമീപിക്കാനും ഇത്തരത്തിൽ മത്സര പരീക്ഷ നടത്തി വിദ്യാർത്ഥികളെ വലിയ മാനസിക സംഘര്ഷങ്ങളിലേക്ക് കടത്തി വിട്ട് ആത്മഹത്യയുടെ വാക്കിലേക്ക് അവരെ എത്തുന്നു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കോച്ചിങ് സെന്ററുകളിടെ തമ്മിലുള്ള മത്സരവും വ്യാപകമായി വർധിക്കുകയാണ്.ഉയർന്ന ഫീസ് ആണ് പല കോച്ചിങ് സെന്ററുകളും വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും ഓരോ കോച്ചിങിനും മേടിക്കുന്നത്.ഇത് സാമ്പത്തികമായി പിന്നോട്ട് നിക്കുന്ന താഴെക്കിടയിൽ ഉള്ള വിദ്യാർത്ഥികൾക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.അവർക്ക് ഇത്തരത്തിൽ ഉള്ള മത്സര പരീക്ഷയിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല.ഓരോ വിദ്യാർത്ഥിയും വര്ഷങ്ങളുടെ കഷ്ടപ്പാടോടെ ആണ് നീറ്റ് പരീക്ഷക്ക് എത്തുന്നത് അപ്പോൾ ഇത്തരത്തിൽ ഉണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പടെ ഉള്ള വിഷയങ്ങൾ വിദ്യാർത്ഥികളെ മാനസികമായി തളർത്തുന്നത് ചില്ലറകാര്യമല്ല എന്നും സംഘടനകൾ ഉന്നയിക്കുന്നു.
നീറ്റ് പുനഃപരീക്ഷകൽ ജൂൺ 21ന് നടക്കും.മുൻപ് ഈ പരീക്ഷ എഴുതാന് നിന്ന വിദ്യാർത്ഥികൾ വീണ്ടും ഫീസ് അടച്ചു അപേക്ഷിക്കണം എന്നില്ല എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ നേരത്തെ ചോർന്നതിനെ തുടർന്ന് മെയ് 3ന് നടത്തിയ പരീക്ഷ റദ്ദ് ആക്കിയിരുന്നു.ജൂൺ 21 ന് നടത്തുന്ന നീറ്റ് പുനഃപരിക്ഷക്ക് വേണ്ട ക്രമീകരണങ്ങൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.
Tags:Neet Exam 2026 June Question Paper Leak,Kerala Neet Exam 2026 Updates,Neet Abolition,need abolition joseph vijay,NTA neet exam news malayalam,Neet Exam 2026 Updates malayalam