വമ്പൻ ട്വിസ്റ്റ് ;മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഇല്ല,നാളെ കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ എ.ഐ.സി.സി
കോട്ടയം: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ട്വിസ്റ്റോഡ് ട്വിസ്റ്റ് .കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും എന്ന് എ.ഐ.സി.സി മാധ്യമ വിഭാഗം ചുമതലയുള്ള ജയറാം രമേശ് മാധ്യമംങ്ങളെ അറിയിച്ചു.ഇന്ന് പ്രഖ്യാപനം ഇല്ല.ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ നാളെ എപ്പോൾ.?
എവിടെ വെച്ച് പ്രഖ്യാപനം നടത്തും എന്ന ചോദ്യങ്ങൾ അദ്ദേഹം മറുപടി നൽകിയില്ല.എ.ഐ.സി.സി കഴിഞ്ഞ മണിക്കൂറിൽ നടന്ന മാരത്തോൺ ചർച്ചകൾക്കും,ചോദ്യങ്ങൾക്കും ഒടുവിൽ തീരുമാനത്തിൽ എത്തിയിരുന്നു.എന്നാൽ കേരളത്തിലെ നേതാക്കൾ ഉൾപ്പടെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ എ.കെ ആന്റണി,കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും രാഹുൽ ഗാന്ധി ആശയ വിനിമയമയം നടത്തി.അവർ അവരുടെ സ്വതന്ത്ര അഭിപ്രയം രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തു പങ്കുവെച്ചു.പ്രഖ്യാപനത്തിന് മുൻപ് തന്നെ നേതാക്കളെ ഹൈ കമാൻഡ് തീരുമാനം അറിയിക്കും.എന്നതിന് ശേഷം ആയിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.എന്നാൽ ഈ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ ഘടകകക്ഷികൾ വലിയ വിമർശനം ആണ് കോൺഗ്രസിനെതിരെ ഉന്നയിക്കുന്നത് .
വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ഉള്ള തീരുമാനം ആണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പല ഘടകകക്ഷികളും ആരോപിക്കുന്നത്.എന്തായാലും കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ച് നാളെ നിർണായക ദിനം തന്നെ.നാളെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈ കമാൻഡ് പ്രഖ്യാപിക്കും.
നാളെ സി.എൽ പി യോഗം ചേരും രാവിലെ 11 മണിക്ക് ആയിരിക്കും യോഗം അതോടൊപ്പം തന്നെ നാളെ ദീപ ദാസ് മുൻഷി കേരളത്തിൽ എത്തും.നാളെ എപ്പോൾ എവിടെ വെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നുള്ളതിൽ വ്യക്തതയില്ല എന്നാലും ഈ സി.എൽ.പി യോഗത്തിൽ എം.എൽ.എ മാരുടെ അടുക്കൽ പ്രഖ്യാപിച്ച ശേഷം ആയിരിക്കും പ്രഖ്യാപനം ഉണ്ടാകുക എന്നുള്ള സൂചനകൾ ആണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
എ.കെ ആന്റണി ആരുടെയും പേര് മുന്നോട്ട് വെച്ചിട്ടില്ല,കൊടിക്കുന്നിൽ സുരേഷും ആരുടെയും പേര് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.നാളെ ആകാംഷായുടെ കേരളം കാത്തിരിക്കുകയാണ്

TAGS:kerala cm 2026 who.?kerala cm race 2026,kerala cm vd satheesan Kerala’s Chief Minister announcement is expected tomorrow 2026 as the party leadership prepares to finalize the decision.
