സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി പുതിയ പാർട്ടി കോക്രോച്ച് ജനതാ പാർട്ടി ; Cockroach Janata Party CJP
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിൽ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചതായി ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ വലിയൊരു വിമർശനം ഉയർന്നിരുന്നു. ഒരു കോടതി നടപടിക്കിടെ തൊഴിലില്ലാത്ത യുവാക്കളിൽ പലരുമാണ് സമൂഹമാധ്യമ ആർപിഐ ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാൻ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ വാക്കാലുള്ള പ്രയോഗം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ഒടുവിൽ ചീഫ് ജസ്റ്റിസിന് തന്നെ വിശദീകരണം കൊടുത്ത് ഇറക്കേണ്ടിയും വന്നിരുന്നു.(cockroach janata party)
കോക്രോ ജനതാ പാർട്ടിയുടെ വെബ്സൈറ്റും വളരെ കൗതുകം നിറഞ്ഞ കാഴ്ചയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോൺടാക്ട് എന്ന് പറയുന്ന സെക്ഷനിൽ ഇത് ആരാണ് ഉണ്ടാക്കിയത് എന്നുള്ള കാര്യം, വളരെ വിശദമായി കൊടുത്തിട്ടുണ്ട്. അഭിജിത്ത് ദീപ് കെ എന്ന് പറയുന്ന ആളാണ് ഈ വെബ്സൈറ്റിന്റെ ഫൗണ്ടർ അല്ലെങ്കിൽ ഈ പാർട്ടി ഉണ്ടാക്കിയത് എന്ന് പറയാൻ സാധിക്കും. അതോടൊപ്പം തന്നെ ഇതിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആയി വരുന്നത് എവിടെയാണോ വൈഫൈ ഉള്ളത്, അതായിരിക്കും ഇതിന്റെ ഹെഡ്ക്വാർട്ടേഴ്സ് എന്ന് പറയുന്നത്. ഇതിലെ എലിജിബിലിറ്റി നോക്കുകയാണെങ്കിൽ, മടിയന്മാർക്കും അതോടൊപ്പം തന്നെ ജോലിയില്ലാത്തവർക്കും ഉൾപ്പെടെ ആണ് ഇതിൽ അംഗത്വം എന്ന് പറയുന്നുണ്ട്. അതോടൊപ്പം തന്നെ ഇതിന്റെ മാനിഫെസ്റ്റോ വിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാം തന്നെ ഇതിനകത്ത് കൊടുത്തിട്ടുണ്ട്. വളരെ വിമർശനാത്മകപരമായിട്ടുള്ള ഒരു സംഭവം തന്നെയാണ് ഇതിൽ കൊടുത്തിട്ടുള്ളത് എന്ന് പറയാതിരിക്കാൻ പറ്റില്ല. എന്തായാലും, സാമൂഹ്യ മാധ്യമങ്ങളിൽ കോക്രോ ജനതാ പാർട്ടി എന്ന് പറയുന്നത് റീൽ ആയിക്കോട്ടെ, അല്ലെങ്കിൽ വെബ്സൈറ്റിൽ ഉൾപ്പെടെ, ഇതൊരു തരംഗമായി മാറിയിട്ടുള്ള കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തോടുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് എക്സിൽ ഈ ആക്ഷേപഹാസ്യ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. തങ്ങൾ സെക്കുലർ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് മടിന്മാർ ആണെന്നൊക്കെ വിശേഷിപ്പിച്ചുകൊണ്ടുള്ള പേജിന് വെറും 24 മണിക്കൂറിനുള്ളിൽ 15,000-ലധികം ഫോളോവേഴ്സിനെയാണ് നേടാനായത്. ഇപ്പോൾ അത് 20,000-വും കടന്ന് മുന്നേറുകയാണ്. എക്സിലെ പേജ് മാത്രമല്ല, ഒരു ഔദ്യോഗിക വെബ്സൈറ്റും ഇവർ ആരംഭിച്ചിട്ടുണ്ട്. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്നാണ് വെബ്സൈറ്റിന്റെ മോട്ടോ. ഭരണത്തിൽ നിരാശരായ ആളുകൾക്കുള്ള ഒരു പ്രസ്ഥാനമായാണ് സിജെപി സ്വയം അവതരിപ്പിക്കുന്നത്.
അഭിജിത്ത് ദീപ്ക എന്ന യുവാവാണ് ഇതിന് പിന്നിൽ. അദ്ദേഹം നേരത്തെ ആമാത്മി പാർട്ടിയിൽ പ്രവർത്തിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. 2020-ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയിരുന്നതായും സൂചനയുണ്ട്. സാമൂഹിക പ്രവർത്തക അഞ്ജലി ഭരദ്വാജ് തൃണമൂൾ കോൺഗ്രസ് എംപിമാരായ മഹുവ മോയ്ത്ര, കീർത്തി ആസാദ്, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷി എന്നിവര ഉൾപ്പെടെ നിരവധി prominents സിജെപിയെ പിന്തുണക്കുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. പേജിനും വെബ്സൈറ്റിനും കൂടെ എഐ ഉപയോഗിച്ച് ഒരു ഗാനമടക്കം പോക്രോസ് പാർട്ടി പുറത്തിറക്കിയിട്ടുണ്ട്. നമ്മൾ പോക്രോസ് പാർട്ടിയാണ്, നമ്മൾ കത്തുന്ന ഒരു നഗരത്തിന്റെ കുട്ടികളാണ് എന്നൊക്കെയാണ് വരികൾ. ഇതിലും രസകരം, പാർട്ടിയിൽ ചേരാനുള്ള യോഗ്യതകളാണ്. തൊഴിൽ രഹിതരായിരിക്കണം, മടിയന്മാർ ആയിരിക്കണം, ദിനേനെ 11 മണിക്കൂർ എങ്കിലും ഓൺലൈനിൽ ചെലവിടുന്ന ശക്തമായി വിമർശിക്കാൻ കഴിയുന്നവർക്കാണ് പാർട്ടിയിൽ ചേരാൻ യോഗ്യത ഉണ്ടാവുക.
മറ്റൊരു പിഎം കെഎൽ സംഘടിപ്പിക്കാനോ നികുതിദായകരുടെ ശമ്പള സ്ലിപ്പിൽ ദാവൂസിൽ അവധിക്കാലം ആഘോഷിക്കാനോ അഴിമതിയെ തന്ത്രപരമായി ചെലവ് എന്ന് പുനർനാമകരണം ചെയ്യാനോ അല്ല ഞങ്ങൾ ഇവിടെ വന്നിരിക്കുന്നത്. പണം എവിടേക്കാണ് പോയതെന്ന് ഉറക്കെ ആവർത്തിച്ച് എഴുത്തിലൂടെ ചോദിക്കാനാണ് എന്നാണ് പാർട്ടിയുടെ ലക്ഷ്യമായി അവർ തന്നെ പറയുന്നത്. അരങ്ങേറ്റത്തിന് പിന്നാലെ അവരുടെ ആദ്യത്തെ വെർച്വൽ ജെൻസി കൺവെൻഷൻ നടത്താനുള്ള പദ്ധതിയിലാണ് സിജെപി. എന്തായാലും, വൻ സ്വീകാര്യതയാണ് പാർട്ടിക്ക് ഓൺലൈനിൽ ലഭിക്കുന്നത്.
യുവാക്കൾക്കിടയിൽ ഇത്തരത്തിൽ ഒരു പാർട്ടിക്ക് അല്ലെങ്കിൽ സംരംഭത്തിന് വലിയ സ്വീകാര്യത തന്നെ ലഭിക്കുന്നു എന്നുള്ള കാര്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാമൂഹ്യ മാധ്യമങ്ങളും അതോടൊപ്പം തന്നെ ലോകോത്തര മാധ്യമങ്ങളായ അൽജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇതുമായി ബന്ധപ്പെട്ട് വാർത്ത നൽകിയിട്ടുണ്ട് എന്നുള്ളതും ഏറെ ശ്രദ്ധേയകരമായ കാര്യം തന്നെയാണ്. ഈ വിഷയം വളരെ വേഗത്തിലാണ് കത്തിപ്പടർന്നത് എന്നുള്ള കാര്യത്തിൽ സംശയമില്ല. ഇൻസ്റ്റഗ്രാമിൽ വലിയ പിന്തുണയും വലിയ റീച്ചും കോക്രോ ജനതാ പാർട്ടിക്ക് കിട്ടുന്നു എന്നുള്ളതാണ് ഏകദേശം നിലവിൽ 4.2 മില്യൺ ഫോളോവേഴ്സ് ആണ് ഇപ്പോൾ കോക്രോ ജനതാ പാർട്ടിക്ക് ഇൻസ്റ്റഗ്രാമിൽ ലഭ്യമായിട്ടുള്ളത്. അതോടൊപ്പം തന്നെ രണ്ട് പേരെയാണ് അവർ ഫോളോ ചെയ്യുന്നത് എന്നുള്ളതും കൗതുകകരമായ കാര്യമാണ്. അതിൽ അർപ്പിത് ശർമ്മ, മേഘ്നാഥ് എന്ന് പറയുന്ന ആളുകളെയാണ് കോക്രോ ജനതാ പാർട്ടിയിൽ നിന്ന് ആ അക്കൗണ്ടിൽ നിന്ന് ഫോളോ ചെയ്തിട്ടുള്ളത്. വളരെ വിശദമായ രാഷ്ട്രീയ വിമർശനങ്ങളും ഒക്കെ തന്നെയാണ് ഇതിൽ അടങ്ങിയിട്ടുള്ളത് എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്.
TAGS:cockroach janata party, kerala politics, political satire, viral news malayalam, social media trends, kerala news, latest political updates, trending kerala news, malayalam news, internet memes politics,CJP