Friday, May 22, 2026

കെ.റെയിൽ പദ്ധതി റദ്ദാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ ; എടുത്ത പ്രതിഷേധ കേസുകൾ ഉൾപ്പെടെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും.K Rail SILVERLINE

തിരുവനന്തപുരം. കേരളത്തിൽ കെ.റെയിൽ (സെൽവർ ലൈൻ) പദ്ധതി റദ്ദാക്കാൻ ഒരുങ്ങി കേരള സർക്കാർ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു സിൽവർ ലൈൻ പദ്ധതി. വിവാദങ്ങൾക്ക് തുടക്കമിടുകയും ജനരോക്ഷം ഇരമ്പുകയും ചെയ്ത പദ്ധതി കൂടിയാണ് കെ റെയിൽ പദ്ധതി. യുഡിഎഫ് അതിനെ അന്ന് ശക്തമായി എതിർക്കുകയും പല പ്രതിഷേധങ്ങൾ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് യുഡിഎഫ് അധികാരത്തിലേക്ക് വരുമ്പോൾ രണ്ടാം ക്യാബിനറ്റ് ലോകത്തിൽ തന്നെ യോഗത്തിൽ തന്നെ കെ.റെയിൽ പദ്ധതി റദ്ദാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ അറിയിച്ചത്. നേരത്തെ ഈ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.റെയിൽ സമരസമിതി മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു.(K RAIL KERALA SILVER LINE CANCELLED)

അതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ കെ.റെയിൽ പദ്ധതി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തിരുന്നു. പാരിസ്ഥിതിക പ്രശ്നവും അതോടൊപ്പം തന്നെ മറ്റു പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് അന്ന് യുഡിഎഫ് അതിനെ ശക്തമായി എതിർത്തിരുന്നത്. ഓരോ വീടുകളിലും ചെന്ന് മഞ്ഞക്കുറ്റി അടിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ജനരോക്ഷത്തിന് കാരണമായി. അതിന്റെ പേരിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ഉൾപ്പെടെ കേസ് എടുക്കുന്ന നടപടി ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ അനാവശ്യമായി വെച്ചിട്ടുള്ള മഞ്ഞക്കുറ്റികൾ എടുത്തു മാറ്റുന്നതിന് വേണ്ടിയുള്ള നടപടികൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിർദ്ദേശം നൽകി. ഇതിന്റെ പേരിൽ എടുത്തിട്ടുള്ള പ്രതിഷേധ കേസുകൾ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതെന്നും വി. ഡി. സതീശൻ അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. അതോടൊപ്പം തന്നെ പിഎസ്സി കാലാവധി നീട്ടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതോടൊപ്പം തന്നെ സംസ്ഥാനത്ത് 100 ദിന കർമ്മ പദ്ധതികൾ ജൂൺ 1 മുതൽ ആരംഭിക്കാനുള്ള തീരുമാനവും സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. അതോടൊപ്പം സ്ഥാപിച്ചിട്ടുള്ള മഞ്ഞക്കുട്ടികൾ എടുത്തു മാറ്റാൻ റെവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. പദ്ധതി റദ്ദാക്കിയെങ്കിലും ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ മറ്റോ റദ്ദാക്കുന്ന നടപടിയിലേക്ക് നേരത്തെ കടന്നിരുന്നില്ല. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്ന രണ്ടാം ക്യാബിനറ്റിലാണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം ഉണ്ടായത്.കെ റെയിൽ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കുകയാണ് എന്നാണ് യുഡിഎഫ് സർക്കാർ അറിയിച്ചത്. അതോടൊപ്പം തന്നെ സ്ഥലം ഏറ്റെടുപ്പ് ഉത്തരവും റദ്ദാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. 2020-ലെ സർക്കാർ വിജ്ഞാപനമാണ് ഇപ്പോൾ റദ്ദാക്കിയിട്ടുള്ളത്. അന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഇതിന്റെ പേരിൽ എടുത്തിട്ടുള്ള കേരളയിൽ പ്രതിഷേധ കേസുകൾ പിൻവലിക്കാനും നിർദ്ദേശം നൽകി.

TAGS:kerail project, k rail cancelled, vd satheesan, kerala cm news, kerala politics, protest cases withdrawn, kerala government, infrastructure news kerala, rail project kerala, malayalam news, kerala news update, political news kerala, project cancellation kerala, development news kerala,k rail,silver line