Friday, May 22, 2026

ജോലിസമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കരുത്; സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും ഒഴിവാക്കണം,ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് – Kerala School News Malayalam

കാസർഗോഡ്:സ്കൂൾ അധ്യാപകർ ജോലിക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്തരവിറുക്കി. ഇത്തരത്തിൽ അധ്യാപകർ ജോലി സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിദ്യാർത്ഥികളിൽ പഠനത്തെയും അതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തെയും കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്ന് സർക്കുലറിൽ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കുന്നു. കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആണ് ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത് എന്നാണ് കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നത്.

ASLO READ:കെ.റെയിൽ പദ്ധതി റദ്ദാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ ; എടുത്ത പ്രതിഷേധ കേസുകൾ ഉൾപ്പെടെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കും.K Rail

ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പരാതികൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനം എന്നാണ് മനസ്സിലാക്കുന്നത്. ഇതിന് മുമ്പും സർക്കാർ തലത്തിലും ഇത്തരം ഒരു ആവശ്യം മുന്നോട്ടുവന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്നാണ് നിർദ്ദേശത്തിൽ പറയുന്നത്. അതോടൊപ്പം തന്നെ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയന്ത്രിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

701777220 1404223341739517 40249

ഔദ്യോഗിക ആവശ്യങ്ങൾ ഇല്ലെങ്കിൽ മൊബൈൽ ഫോൺ ക്ലാസ് റൂമിൽ കൊണ്ടുപോകേണ്ടതില്ലെന്നും ഇത്തരത്തിൽ ശ്രദ്ധയിൽ പെട്ടാൽ കടുത്ത അച്ചടക്ക നടപടി എടുക്കുന്ന കാര്യത്തിൽ കടക്കുമെന്നും ഉത്തരവിൽ തന്നെ വ്യക്തമാക്കുന്നു. പ്രധാന അധ്യാപകർ ഇതുമായി ബന്ധപ്പെട്ട് അധ്യാപകരെ നിരീക്ഷണ നിരീക്ഷിക്കണമെന്നും ഉത്തരവ് നടപ്പാക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ ലഭിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

ASLO READ:പെൻഷൻ വിതരണം, പുതിയ സർക്കാരിന്റെ ഭാഗത്തുനിന്ന്, വമ്പൻ അറിയിപ്പ്. 3000 രൂപ എപ്പോൾ മുതൽ?

അതുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കടന്നിരിക്കുന്നത്.ജോലി സമയത്ത് അധ്യാപകരുടെ മൊബൈൽ ഉപയോഗം ഇപ്പോൾ കർശനമായി വിദ്യാഭ്യാസ വകുപ്പ് വിലക്കിയിരിക്കുകയാണ്. ഔദ്യോഗിക ആവശ്യമില്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട കാര്യമില്ല. അതോടൊപ്പം തന്നെ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനും കർശന നിർദ്ദേശം വരുത്തിയിട്ടുണ്ട്. ഇത് പരിശോധിക്കേണ്ട ചുമതല പ്രധാന അധ്യാപകർക്ക് നൽകിയിരിക്കുകയാണ്. ഇത്തരത്തിൽ വിലക്ക് ലംഘിക്കുന്ന അധ്യാപകർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാനും ഉത്തരവിൽ പറയുന്നു.

TAGS: kerala school news, education department kerala, teacher mobile phone ban, social media restriction teachers, kerala education rules, school discipline kerala, teacher guidelines kerala, government order kerala, malayalam education news, kerala news update, school policy kerala, classroom rules kerala, teacher conduct rules, education news malayalam