എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം ഈ തീയതിയിൽ തന്നെ ഉണ്ടായേക്കും.അന്തിമ തീരുമാനത്തിലേക്ക് എത്തിയതായി സൂചന.
കേരളം;വിദ്യാർത്ഥികളെയും രക്ഷിതാക്കൾക്കും ഇടയിൽ എസ്.എസ്.എൽ.സി ഫലം വൈകുമോ എന്ന വലിയ ആശങ്കയിൽ ആയിരുന്നു എന്നാൽ അതിനു ഒരു തീരുമാനം ആയി എന്നാണ് സൂചന.നേരത്തെ സർക്കാർ മെയ് 15ന് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കും എന്നാണ് പറഞ്ഞിരുന്നത് എന്നാൽ സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത സാഹചര്യത്തിലും മറ്റും,ഫല പ്രഖ്യാപനം നീളുമോ എന്ന ആശങ്കയിൽ ആയിരുന്നു വിദ്യാർത്ഥികളും അധ്യാപകരും.എന്നാൽ അതിന് ഒരു വിരാമം ഇട്ട് കൊണ്ട് ഈ മെയ് 15 ന് തന്നെ പ്രഖ്യാപിക്കും എന്ന് ഉള്ള സൂചനകൾ ആണ് നിലവിൽ പുറത്ത് വരുന്നത്.
ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട വേണ്ട ആലോചനകൾ നടത്തുകയും അതിലാണ് ഈ ഫലം പ്രഖ്യാപനം നീട്ടി വെക്കേണ്ട എന്നുള്ള തീരുമാനം എടുത്തത്.ഇത്തരത്തിൽ ഫലം പ്രഖ്യാപനം വൈകിയാൽ അത് തുടർന്നുള്ള പ്ലസ് വൺ അഡ്മിഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് വലിയ തിരിച്ചടി ആകും എന്ന് ഉള്ള കാര്യങ്ങൾ ഒക്കെ തന്നെ അധ്യാപക സംഘടനാ നേതാക്കൾ വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു.

ഈ ആവിശ്യങ്ങൾ എല്ലാം നോക്കി തന്നെയാണ് ഇത്തരത്തിൽ മെയ് 15 നു തന്നെ പ്രഖ്യാപിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളുന്നത് എന്നാണ് സൂചന.മുൻപ് പ്രഖ്യാപിച്ച ഡേറ്റിൽ നിന്നും മാറ്റം വരുത്താതെ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നത്.എന്നാൽ നിലവിൽ കേരളത്തിൽ മന്ത്രിസഭാ ചർച്ചകൾ നടക്കാത്തത് കൊണ്ട് വിദ്യാഭ്യാസ മന്ത്രി ഇല്ലാതെ ആയിരിക്കുമോ ഇത്തരത്തിൽ ഉള്ള എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിക്കുക എന്നുള്ള ആകാംക്ഷയിൽ ആണ് ജനങ്ങൾ.
TAGS:KERALA SSLC RESULT DATE 2026,KERALA SSLC RESULT 2026 DATE,KERALA RESULT DATE SSLC ANNOUNCEMNET,KERALA SSLC RESULT,2026 KERALA SSLC RESULT DATE,
