മുഖ്യമന്ത്രി പ്രതിസന്ധി ഇന്ന് ലീഗിന്റെ അടിയന്തര യോഗം.നിർണായക തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത
കോട്ടയം:കോൺഗ്രസിൽ മുഖ്യമന്ത്രി തീരുമാനം വൈകുന്നത് സംബന്ധിച്ച് കടുത്ത അതൃപ്തി ആണ് ലീഗ് നേതൃത്വത്തിന് ഉണ്ടായത്. നേതാക്കൾ പരസ്യമായി ചാനൽ ചർച്ചയിലും മറ്റു മാധ്യമങ്ങളിലും കോൺഗ്രസിന്റെ മുഖ്യമന്ത്രി തീരുമാനം സംബന്ധിച്ച് പരസ്യ വിമർശനം രേഖപ്പെടുത്തുകയും ഉണ്ടായി. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തീരുമാനിക്കണമെന്ന് ലീഗ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് വി.ഡി സതീശനെ പിന്തുണയ്ക്കുന്ന സമീപനമാണ് എടുത്തിരുന്നത്.
എന്നാൽ പരസ്യമായി അവർ അറിയിച്ചത് ആര് വന്നാലും ഹൈ കമാൻഡ് ആരെ തീരുമാനിച്ചാലും അത് അംഗീകരിക്കും എന്നുള്ള തീരുമാനമായിരുന്നു മുസ്ലിം ലീഗ് കൈക്കൊണ്ടത്.മുഖ്യമന്ത്രി തീരുമാനം വൈകുന്നത് ലീഗ് അണികൾക്കിടയിലും അതോടൊപ്പം തന്നെ നേതാക്കൾക്കിടയിലും വലിയ അമർഷം തന്നെ രേഖപ്പെടുത്തുന്നുണ്ട്.
മാരത്തോൺ ചർച്ചകളാണ് ഇതിനിടയിൽ എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്നത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എത്രയും വേഗം തന്നെ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കണമെന്ന് ആവശ്യം ഹൈ കമാൻഡിനോട് മുന്നിൽ മുന്നോട്ടുവച്ചിരുന്നു. ഇന്നലെ കെപിസിസി മുൻ പ്രെസിഡന്റുമാരുടെയും അതോടൊപ്പം തന്നെ നിലവിലെ കെപിസിസി വർക്കിംഗ് പ്രെസിഡന്റുമാരുടെയും ചർച്ച രാഹുൽഗാന്ധി നടത്തുകയും ഇന്ന് മല്ലികാർജുൻ ഖർഗെയുമായി ചർച്ച നടത്തി ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഉള്ള സാധ്യതയാണ് നിലവിലുള്ളത്.

ഹൈക്കമാൻഡ് തീരുമാനം കെസി വേണുഗോപാലിന് അനുകൂലമാണ് എന്നുള്ളതാണ് അറിയാൻ സാധിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി കെസി വേണുഗോപാലിനെ ആയിരിക്കും ഹൈക്കമാൻഡ് തീരുമാനിക്കുക എന്ന വിവരം തന്നെയാണ് ഡൽഹി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്.
ഇത്തരത്തിൽ ഒരു തീരുമാനം ഉണ്ടായാൽ ലീഗ് അതിനെ എങ്ങനെ കാണുന്നു എന്നുള്ളതിലാണ് ആകാംക്ഷയോടെ നോക്കിക്കാണുന്നതും. ലീഗിലെ അണികളും ഭൂരിഭാഗം നേതാക്കളും വിഡി സതീശന് അനുകൂലമായുള്ള നിലപാടാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ആകട്ടെ കോൺഗ്രസ് എംഎൽഎമാരിൽ ഭൂരിഭാഗവും കെസി വേണുഗോപാലിന് അനുകൂലമായുള്ള നിലപാട് സ്വീകരിച്ചു.
ഇന്നത്തോടുകൂടി ഈ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിരാമം ആകും എന്നാണ് അറിയാൻ സാധിക്കുന്നത്. പല ട്രോളുകളും വിമർശനങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത് . എന്നാൽ വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണം എന്നുള്ള ആവശ്യവുമായി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകൾ ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ ഉന്നയിക്കുന്നുമുണ്ട്.
TAGS : KERALA CM RACE 2026,KERALA CM VD SATHEESAN NEWS,KERALA CM RACE LATEST UPDATES,KERALA CM 2026 NEWS LATEST

